സമ്മേളന കാലത്തേക്ക് കടക്കാന്‍ സിപിഎം; പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍

സിപിഎം പാര്‍ട്ടി സമ്മേളനങ്ങളിലേക്ക് കടക്കുന്നു. അടുത്ത മാസം മുതല്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കാനാണ് സിപിഎം തീരുമാനം. മൂന്ന് വര്‍ഷത്തെ ഇടവേളകളിലാണ് സിപിഎം സമ്മേളനങ്ങള്‍ നടത്തുന്നത്. ഏറ്റവും കീഴ്ഘടകമായ ബ്രാഞ്ചില്‍ തുടങ്ങി പാര്‍ട്ടി കോണ്‍ഗ്രസില്‍ സമാപിക്കുന്നതാണ് സമ്മേളനത്തിന്റെ രീതി.

24ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി അടുത്തമാസം ബ്രാഞ്ച് സമ്മേളനം തുടങ്ങും. ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും ഉപരികമ്മറ്റികളിലെ സമ്മേളനങ്ങള്‍ നടക്കുക. ഏര്യാ സമ്മേളനം നവംബറിലും ജില്ലാ സമ്മേളനങ്ങള്‍ ഡിസംബര്‍, ജനുവരി മാസങ്ങളിലും നടക്കും. ഫെബ്രുവരിയില്‍ കൊല്ലത്ത് സംസ്ഥാന സമ്മേളനം നടത്താനാണ് തീരുമാനം.

തമിഴ്‌നാട് മധുരയിലാണ് ഇത്തവണത്തെ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക. 2025 ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടത്താനാണ് തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനും പാര്‍ട്ടി നേതൃത്വത്തിനുമെതിരെ വിമര്‍ശനങ്ങള്‍ സമ്മേളനങ്ങളില്‍ ഉയരാന്‍ സാധ്യതയുണ്ട്. ഇതുകൂടി മുന്നില്‍ കണ്ടാണ് സിപിഎം തെറ്റുതിരുത്തല്‍ രേഖ പുറത്തിറക്കിയത്.

സമ്മേളനങ്ങളില്‍ അവതരിപ്പിക്കാനുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് സംസ്ഥാന നേതൃയോഗം ചേര്‍ന്ന് രൂപം നല്‍കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ രീതിയില്‍ സിപിഎം വോട്ടുകള്‍ ബിജെപിയിലേക്ക് ചോര്‍ന്നിരുന്നു. ഇതുകൂടി കണക്കാക്കി സംഘടനയില്‍ കെട്ടുറപ്പ് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സിപിഎം നേതൃത്വം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top