“സഹകാരികളെ ഇതിലേ ഇതിലേ…” കരുവന്നൂര്‍ കുരുക്കഴിക്കാന്‍ യോഗങ്ങളുമായി സിപിഎം

കണ്ണൂര്‍: കരുവന്നൂര്‍ കുരുക്കില്‍ നിന്ന് തടിയൂരാന്‍ സിപിഎമ്മിന്‍റെ പുതിയ തന്ത്രം. നിക്ഷേപകരെ വിശ്വാസത്തിലെടുക്കാന്‍ ആദ്യഘട്ട സഹകരണയോഗങ്ങള്‍ നാളെയും മറ്റന്നാളുമായി കണ്ണൂരില്‍ നടക്കും. ഇതിന്റെ ഭാഗമായി പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക്‌ ജീവനക്കാരുടെ യോഗങ്ങള്‍ വരും ദിവസങ്ങളില്‍ 14 ജില്ലകളിലായി നടക്കും.

സിപിഎം നേതാക്കള്‍ നേതൃത്വം നല്‍കുന്ന യോഗത്തില്‍ ബാങ്ക് ഡയറക്ടര്‍മാരും സെക്രട്ടറിമാരും ജീവനക്കാരും പങ്കെടുക്കും. സിപിഎം ഏരിയാതലങ്ങള്‍ കേന്ദ്രീകരിച്ചാണ് യോഗം. ദീര്‍ഘകാലമായി തിരിച്ചടവ് മുടങ്ങിയ വായ്പകളുടെ വിവരം യോഗത്തില്‍ അവതരിപ്പിക്കാന്‍ ബാങ്ക് സെക്രട്ടറിമാര്‍ക്ക് സിപിഎം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരവില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നല്‍കിയിട്ടുണ്ടോ എന്നും ബാങ്കുകള്‍ വന്‍തുകയുടെ വായ്പകള്‍ അനുവദിച്ചിട്ടുണ്ടോ എന്നതും യോഗങ്ങളില്‍ ചര്‍ച്ച ചെയ്യും.

കരുവന്നൂര്‍ സിപിഎമ്മിനെ വിഷമവൃത്തത്തിലാക്കിയപ്പോള്‍ രണ്ട് പ്രശ്നങ്ങള്‍ പാര്‍ട്ടിയെ അലട്ടുന്നുണ്ട്. ഒന്ന് സഹകരണ ബാങ്കുകളില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ മടിക്കുമോ എന്ന പ്രശ്നം, സഹകരണ ബാങ്കുകളില്‍ നിന്നും നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കാന്‍ മുതിരുമോ എന്ന ഭയം. ഇത് രണ്ടും ഒഴിവാക്കാന്‍ വേണ്ടിയാണ് കരുവന്നൂര്‍ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുക എന്ന ഭഗീരഥ പ്രയത്നത്തിന് പാര്‍ട്ടി ഒരുങ്ങുന്നത്.

തുടക്കത്തില്‍ തന്നെ കരുവന്നൂരിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി രേഖകള്‍ സഹിതം ബാങ്ക് സെക്രട്ടറി സിപിഎമ്മിനെ അറിയിച്ചിരുന്നു. ഇത് കാര്യമായി കണക്കിലെടുക്കാനോ കൈകാര്യം ചെയ്യാനോ സംസ്ഥാന നേതൃത്വം തയ്യാറാകാതിരുന്നത് സിപിഎമ്മിന് തിരിച്ചടിയായിരുന്നു. അതേസമയം കേരളത്തിലെ സഹകരണ ബാങ്കുകളില്‍ 80 ശതമാനത്തിലേറെയും പാര്‍ട്ടിയുടെ അധികാരത്തിലായതിനാല്‍ അവരുടെ പ്രധാന വോട്ട് ബാങ്ക് കൂടിയാണവ. ഈ തിരിച്ചറിവ് കൂടിയാണ് ഇത്തരം യോഗങ്ങള്‍ വിളിച്ചുകൂട്ടാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top