വണ്ടിപ്പെരിയാര്‍ കേസിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ ബാധ്യത ഏറ്റെടുക്കാന്‍ സിപിഎം; എം.വി. ഗോവിന്ദന്‍ 5 ലക്ഷം കൈമാറും

ഇടുക്കി: വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ആറുവയസുകാരിയുടെ കുടുംബത്തിന്‍റെ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ സിപിഎം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വായ്പ എടുത്ത 5 ലക്ഷം രൂപയുടെ ബാധ്യതയാണ് സിപിഎം ജില്ലാ കമ്മിറ്റി ഏറ്റെടുക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ജനുവരി 31ന് നേരിട്ടെത്തി കുടുംബത്തിന് തുക കൈമാറുമെന്ന് സിപിഎം പീരുമേട് ഏരിയ സെക്രട്ടറി എസ്.സാബു അറിയിച്ചു.

2019ലാണ് കുടുംബം ആകെയുണ്ടായിരുന്ന 14 സെന്റ്‌ പണയപ്പെടുത്തി വായ്പ എടുത്തത്. സഹോദരിയുടെ മകളുടെ വിവാഹം നടത്തുകയായിരുന്നു ആവശ്യം. എന്നാല്‍ ആറുവയസുകാരിയുടെ മരണത്തെത്തുടര്‍ന്ന് തിരിച്ചടവ് മുടങ്ങി. കുടിശ്ശിക ഉള്‍പെടെ 7 ലക്ഷം രൂപയാണ് ഇപ്പോള്‍ തിരിച്ചടക്കേണ്ടത്.

അതേസമയം വായ്പ തിരിച്ചടയ്ക്കാന്‍ കെപിസിസി സന്നദ്ധമാണെന്ന് പ്രസിഡന്‍റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നേരത്തെ അറിയിച്ചിരുന്നു. കേസിലെ പ്രതിയായ അര്‍ജുനെ വെറുതെവിട്ട കോടതിവിധി വന്നശേഷം പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചപ്പോഴാണ് കുടുംബത്തിന്‍റെ കടബാധ്യത അറിയുന്നത്. എന്നാല്‍ വായ്പാബാധ്യത തീര്‍ത്തുകൊള്ളാമെന്ന് സിപിഎം ഉറപ്പുനല്‍കിയതായി കുടുംബം പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top