സിപിഎം മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിക്കുന്നു ; രണ്ട് മതക്കാര്‍ തമ്മില്‍ കല്യാണം കഴിച്ചാല്‍ മതേതരത്വമാവില്ലെന്ന് നാസർ ഫൈസി

കോഴിക്കോട് : സിപിഎം പിന്തുണയോടെ പാർട്ടി ഓഫീസുകളിലും പത്ര ഓഫീസുകളിലും മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി വിവാഹം നടത്തുന്നുവെന്ന ആരോപണവുമായി എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി. സിപിഎമ്മിൻ്റെ മിശ്രവിവാഹ സ്നേഹത്തിനെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊയിലാണ്ടിയിൽ നടന്ന എസ്എംഎഫ് കോഴിക്കോട് ജില്ലാ സാരഥി സംഗമത്തിലാണ് നാസർ ഫൈസിയുടെ വിമർശനം.

പാർട്ടി നേതാക്കൻമാരുടെ പിന്തുണയോടെ എസ്എഫ്ഐയും ഡിവൈഎഫ്ഐയും മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ഇതര സമുദായക്കാർക്ക് വിവാഹം കഴിച്ചു കൊടുക്കുന്നു. ഇത് ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണെന്നും ഫൈസി കൂടത്തായി കുറ്റപ്പെടുത്തി. ഹിന്ദു -മുസ്ലിം വിവാഹം നടത്തിയാൽ മതേതരമായി മാറി എന്നാണ് സിപിഎം ചിന്ത. ഇതിനെതിരെ മഹല്ല് കമ്മിറ്റികൾ ജാഗ്രത പുലർത്തണമെന്നാണ് നാസർ ഫൈസിയുടെ മുന്നറിയിപ്പ്.

“സങ്കര സംസ്കാരമായി മിശ്ര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ചില രാഷ്ട്രീയ കുടില തന്ത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ കണ്ടുവരുന്നുണ്ട്. ​ മുസ്ലിം മുസ്ലീമിനെയും ഹൈന്ദവർ ഹൈന്ദവരെയും വിവാഹം കഴിക്കണമെന്നത് ഭരണഘടന അനുവദിക്കുന്ന കാര്യമാണ്. ഹിന്ദു മുസ്ലീമിനെ വിവാഹം കഴിച്ചാലേ ഭാരതീയ സംസ്കാരമാകൂവെന്നും മതനിരപേക്ഷതയാകൂവെന്നും മതേതരത്വമാകൂവെന്നുമാണ് ചിലരുടെ കുടില തന്ത്രം.

പാർട്ടി ഓഫീസുകളിലും പത്ര ഓഫീസുകളിലും പാർട്ടി നേതാക്കളുടെ പിൻബലത്തിൽ മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ചു കൊടുക്കുന്ന വിധത്തിൽ മിശ്രവിവാഹം പ്രോത്സാഹിപ്പിക്കുന്ന സിപിഎമ്മിന്‍റെയും ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും മതനിരാസത്തെ ശക്തമായി എതിർക്കാൻ മഹല്ല് ജമാ അത്തുകൾ സംഘടിക്കണം” – എന്നായിരുന്നു മഹല്ല് കമ്മിറ്റി ഭാരവാഹികളെ അഭിസംബോധന ചെയ്യുമ്പോഴുള്ള നാസർ ഫൈസിയുടെ പരാമർശം

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top