എകെജി സെന്റര്‍ ഓഫീസ് സെക്രട്ടറി അടുത്ത ബന്ധു; മന്ത്രി റിയാസിന്റെ സ്റ്റാഫിലും ബന്ധു; എന്നിട്ടും പെട്രോള്‍ പമ്പിന്റെ എന്‍ഒസിക്ക് കൈക്കൂലിയോ

എഡിഎം നവീന്‍ ബാബു ഒരു പെട്രോല്‍ പമ്പിന് എന്‍ഒസി നല്‍കാനായി കൈക്കൂലി വാങ്ങിയെന്നാണ് സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പിപി ദിവ്യ ഉന്നയിച്ചത്. പിന്നാലെ എഡിഎം ജീവനൊടുക്കുകയും ചെയ്തു. ടിവി പ്രശാന്തന്‍ എന്ന ആളുടെ പെട്രോൾ പമ്പ് തുടങ്ങാനുള്ള ശ്രമങ്ങളിലാണ് ദിവ്യ ഇടപെട്ടത്. എഡിഎമ്മിനെ നേരില്‍ വിളിച്ച് ഇക്കാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും ദിവ്യ തന്നെ പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് പ്രശാന്തിന്റെ കാര്യത്തില്‍ ദിവ്യ ഇത്രയും കാര്യമായ ഇടപെടല്‍ നടത്തിയത് എന്നതില്‍ ഒരു ഉത്തരം മാത്രമേയുള്ളു; പ്രശാന്തന്റെ സിപിഎം ബന്ധം.

സിപിഎം സംസ്ഥാനകമ്മറ്റി ഓഫീസായ എകെജി സെന്റര്‍ ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈയ്യും മന്ത്രി റിയാസിന്റെ പേഴ്‌സണല്‍ സ്റ്റാഫിലുള്ള രതീഷ് കണ്ടക്കൈയ്യും പ്രശാന്തന്റെ അടുത്ത ബന്ധുക്കളാണ്. കൂടാതെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പിവി ഗോവിന്ദനും ബന്ധുവാണ്. ഇതുതന്നെയാണ് പ്രശാന്തനു വേണ്ടി ദിവ്യ രംഗത്തിറങ്ങാന്‍ കാരണം. നിരന്തരം ആവശ്യപ്പെട്ടിട്ടും നടത്തികൊടുക്കാത്തിലെ വൈരാഗ്യമാണ് വിളിക്കാത്ത ചടങ്ങിലെത്തി ദിവ്യ തീര്‍ത്തതെന്നാണ് ആരോപണം.

സര്‍ക്കാര്‍ സംവിധാനവുമായി വളരെ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്കു പോലും ഇതാണോ അവസ്ഥ എന്ന ചോദ്യവും ഉയരുന്നുണ്ട്. കൈക്കൂലി ആവശ്യപ്പെട്ടപ്പോള്‍ തന്നെ വിജിലന്‍സിനെ അറിയിക്കാമായിരുന്നു പ്രശാന്തന്. കടുത്ത നടപടി ഉറപ്പാക്കാന്‍ പോന്ന അടുപ്പക്കാരും ഉണ്ട്. എന്നാല്‍ അതിനൊന്നും നില്‍ക്കാതെ കൈക്കൂലി കൊടുത്ത് അനുമതി വാങ്ങിയ ശേഷം പ്രതികാരം തീര്‍ക്കാന്‍ ഒരുങ്ങിയെന്നാണ് ഇവരുടെ തന്നെ വാദം പോലെ കൈക്കൂലി ഇടപാട് നടന്നെന്ന് കണക്കുകൂട്ടിയാൽ ഉണ്ടാകുന്ന പ്രതീതി. ദിവ്യയുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയാണ് ഇതെല്ലാം എന്ന ധാരണയാണ് ഇതോടെ ഉറയ്ക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top