തമിഴ്നാട്ടിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയോ എന്ന് സിപിഎം; സ്റ്റാലിന് എതിരെ കടന്നാക്രമണം
തമിഴ്‌നാട്ടിൽ സ്റ്റാലിൻ സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി സിപിഎം. ഡിഎംകെയുടെ സഖ്യകക്ഷിയായിരിക്കെയാണ് ഈ വിമര്‍ശനം. തമിഴ്നാട്ടിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ ആണോ എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ ചോദിച്ചത്.
സിപിഎം സംസ്ഥാന സമ്മേളനത്തിലെ ഉദ്ഘാടന യോഗത്തിലായിരുന്നു ബാലകൃഷ്ണൻ്റെ വിമർശനം. പ്രതിഷേധങ്ങൾക്കും സമരത്തിനും തമിഴ്‌നാട് പൊലീസ് അനുമതി നിഷേധിക്കുന്നതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. കർഷകർക്കും തൊഴിലാളികൾക്കുമെതിരായ സർക്കാരിൻ്റെ നീക്കം തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ്നാട്ടില്‍ രണ്ട് ലോക്സഭാ സീറ്റുകളാണ് ഡിഎംകെ സിപിഎമ്മിന് വിട്ടുനല്കിയത്. മധുര, ഡിണ്ടിഗൽ മണ്ഡലങ്ങളില്‍ വിജയിക്കുകയും ചെയ്തു. ഈ ഘട്ടത്തില്‍ തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഡിഎംകെയ്ക്ക് എതിരെ രംഗത്ത് വന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here