പോലീസ് സ്റ്റേഷനില്‍ കയറി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ മര്‍ദിച്ചു; തടയാന്‍ ശ്രമിച്ച പോലീസുകാര്‍ക്കും അടികിട്ടി; വധശ്രമത്തിന് കേസ്; മൂന്ന് പേര്‍ പിടിയില്‍

കൊല്ലം കടയ്ക്കല്‍ സ്റ്റേഷനില്‍ കയറി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ മര്‍ദിച്ചു. സ്റ്റേഷനുള്ളില്‍ വച്ചായിരുന്നു മര്‍ദനം. തടയാന്‍ ശ്രമിച്ച പോലീസുകാര്‍ക്കും മര്‍ദനമേറ്റു. ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയാഹ്ലാദവുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷം.
സിപിഎം സംഘമായി എത്തിയാണ് ആക്രമണം അഴിച്ചുവിട്ടത്. കൊല്ലത്തെ യുഡിഎഫ് വിജയാഹ്ലാദത്തിനിടെ നടന്ന സിപിഎം ആക്രമണത്തെ കുറിച്ച് പരാതി നല്‍കാനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്.
ജിഷ്ണുവിനാണ് മര്‍ദനം ഏറ്റത്. കഴുക്കോലും പട്ടികയുമായാണ് സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്. മൂന്ന് സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സിപിഎം ബ്രാഞ്ച് സെക്രട്ടറി സജീര്‍, വിമല്‍ കുമാര്‍, വിശാഖ് എന്നിവരാണ് പിടിയിലായത്. രണ്ടുപേര്‍ ഒളിവിലാണ്. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here