മാപ്പ് വെറും ഔദാര്യമെന്ന് ഗോപാലകൃഷ്ണന്‍; ശ്രീമതിയുടെ ‘കണ്ണീര് കാണാന്‍ വയ്യ’; ഉരുണ്ട് പെരണ്ട് ബിജെപിക്കാരന്‍

സിപിഎം നേതാവ് പികെ ശ്രീമതിയോട് മാപ്പ് പറഞ്ഞതില്‍ മലക്കം മറിഞ്ഞ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ന്‍. ഖേദപ്രകടനം തന്റെ ഔദാര്യം മാത്രമെന്ന് ഗോപാലകൃഷ്ണന്‍ ഇന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. പിന്നാലെ മാധ്യമങ്ങളോടു ഇതേ അഭിപ്രായം പറയുകയും ചെയ്തു. ഇന്നലെ പരസ്യമായി ഖേദം പ്രകടിപ്പിച്ചതിനെ എല്ലാം വിഴുങ്ങിയാണ് പുതിയ വിശദീകരണം. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാതൃകയാകട്ടെ എന്ന് കരുതിയാണ് ഖേദം രേഖപ്പെടുത്തിയത്. മകനെതിരായ ആരോപണത്തിന്റെ പേരില്‍ ബന്ധുക്കള്‍ കളിയാക്കുന്നതടക്കം പറഞ്ഞ് ശ്രീമതി തന്റെ മുന്നിലിരുന്ന് കരഞ്ഞിരുന്നു. ഒരു സത്രീയുടെ കണ്ണുനീരിന് എന്റെ രാഷ്ട്രീയത്തേക്കാള്‍ വില ഉണ്ടന്ന് വിശ്വസിച്ചാണ് ഖേദം പ്രകടിപ്പിച്ചത്. ഇതൊന്നും മനസിലാക്കാതെയാണ് സൈബര്‍ ആക്രമണം നടത്തുന്നതെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു.

ഗോപാലകൃഷ്ണന്‍ ഇങ്ങനെ ഒരു വിശദീകരണം നല്‍കുന്നുണ്ടെങ്കിലും ഖേദപ്രകടനം നടത്താന്‍ തയാറാണെന്ന ഒത്തുതീര്‍പ്പ് രേഖ പുറത്തു വന്നിട്ടുണ്ട്. കോടതിയില്‍ സമര്‍പ്പിച്ച ഒത്തുതീര്‍പ്പ് രേഖയില്‍ കാര്യങ്ങള്‍ വ്യക്തമാണ്. ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന്റെ പേരില്‍ ഖേദ പ്രകടനം നടത്താന്‍ തയാറാണെന്ന് തന്നെയാണ് ഒത്തുതീര്‍പ്പ് രേഖയില്‍ പറയുന്നത്. ഇതില്‍ ഗോപാലകൃഷ്ണനും പികെ ശ്രീമതിയും ഇരുവരുടേയും അഭിഭാഷകരും ഒപ്പിട്ടിട്ടുണ്ട്.

ആരോപണം തെളിയിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ഖേദം പ്രകടിപ്പിക്കാം എന്ന് കോടതിയില്‍ സമ്മതിക്കുകയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ അത് പറയുകയും ചെയ്തിട്ടാണ് ഗോപാലകൃഷ്ണന്‍ എല്ലാം മാറ്റിപ്പറയുന്നത്. കോടതി പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്ന നിലപാടിലാണ് പികെ ശ്രീമതി.

ഗോപാലകൃഷ്ണന്റെ ഫെയ്സ്ബുക്ക്പോസ്റ്റ്

ഇങ്ങനെ ഒരു പോസ്റ്റ് ഇടണം എന്ന് യാതൊരു താല്പര്യവും ഇല്ലായിരുന്നു. പക്ഷെ എന്താണ് സംഭവം എന്ന് എല്ലാവരും അറിയണമല്ലോ.. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ ഔദാര്യമാണ് എന്റെ ഖേദം ‘ ഇത് മാതൃകയാകട്ടെ എന്ന് കരുതി രേഖപ്പെടുത്തിയതാണ്.. കോടതി പറഞ്ഞിട്ടൊ കേസ്സ് നടത്തിയിട്ടൊ അല്ല,ഒരു സ്ത്രീയുടെ അന്തസ്സിന് ക്ഷതം സംഭവിച്ചു എന്ന് നേരിട്ട് ശ്രീമതി ടീച്ചര്‍ പറഞ്ഞപ്പോള്‍ അന്തസ്സായ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി ഞാന്‍ കേരള രാഷ്ട്രീയത്തിന് മാതൃകയാക്കാനാണ് ഖേദം രേഖപ്പെടുത്തിയത്.ശ്രീമതി ടീച്ചറുടെ മകന്‍ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ എന്ന തട്ടിപ്പ് കമ്പനിയുടെ ഡയറക്ടര്‍ ആണന്നും ശ്രീമതി ടീച്ചര്‍ ആരോഗ്യ മന്ത്രിയായ കാലത്ത് അനഭിമത ഇടപാട് നടത്തിയെന്നുമുള്ള അന്തരിച്ച എം.എല്‍.എ പി.ടി തോമസിന്റെ അരോപണം ഞാന്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതായിരുന്നു എനിക്കെതിരെയുള്ള ആരോപണം. എനിക്കെതിരെ കേസ്സ് കൊടുത്ത ടീച്ചറോട് ടീച്ചറുടെ വക്കീല്‍ പറഞ്ഞു കേസ്സ് നില്‍ക്കില്ല കാരണം പി.ടി തോമസ് പത്രസമ്മേളനം നടത്തി പറഞ്ഞ കാര്യം ആവര്‍ത്തിച്ചതാണ് ‘. ഇത് മനസ്സിലാക്കിയ വക്കീല്‍ ടീച്ചറെ ഉപദേശിച്ചു ഒത്ത് തിര്‍പ്പ് വെച്ച് തീര്‍ക്കുക കണ്ണൂര്‍ കോടതിയില്‍ ഒത്ത് തീര്‍പ്പ് വെച്ചു. ഒത്ത് തീര്‍പ്പ് സമയത്ത് ശ്രീമതി ടീച്ചര്‍കണ്ണൂര്‍ ജില്ലയിലെ ടീച്ചറുടെ ബന്ധുക്കള്‍ ടീച്ചറെ കളിയാക്കുന്നതടക്കം പറഞ്ഞ് വിഷമിച്ച് കരഞ്ഞപ്പോള്‍ ഒരു സത്രീയുടെ കണ്ണുനീരിന് എന്റെ രാഷ്ട്രീയത്തേക്കാള്‍ വില ഉണ്ടന്ന് വിശ്വസിക്കുന്ന ഞാന്‍ രാഷട്രീയത്തിന്റെ അന്തസ്സിന് ഖേദം പറയാം എന്ന് പറഞ്ഞു. ഇതാണ് ഇ ഖേദം കേസ്സ് തീര്‍ന്നപ്പോള്‍ ടീച്ചര്‍ ഖേദം പത്രക്കാരോട് പറയണമെന്ന് എന്നോട് അഭ്യര്‍ത്ഥിച്ചു. ടീച്ചര്‍ വിളിച്ച് പറഞ്ഞ് വരുത്തിയ പത്രക്കാരോട് ഇതൊന്നും പറയാതെ എനിക്ക് പോകാമായിരുന്നു. കാണാതിരിക്കാമായിരുന്നു. മറ്റൊരു ദിവസത്തേക്ക് വരാം എന്ന് പറയാമായിരുന്നു. കേരള രാഷ്ടീയത്തില്‍ എന്നും ഓര്‍ക്കുന്ന ഒരു മാതൃകയാകട്ടെ എന്റെ ഖേദം എന്ന് ഞാന്‍ ചിന്തിച്ച് ഉറപ്പിച്ച് പറഞ്ഞതാണ്. ആരും പറയിപ്പിച്ചതല്ല ആവശ്യപ്പെട്ടതുമല്ല പറയേണ്ട കാര്യവും എനിക്കില്ല കേസ്സ് നടത്തിയിട്ടുമില്ല നടത്തിയാല്‍ എനിക്കെതിരെ ഒന്നും ചെയ്യാനും പറ്റില്ല പക്ഷെ എന്റെ അന്തസ്സായ രാഷ്ട്രീയ തീരുമാനമായി ഞാന്‍ ഖേദം രേഖപ്പെടുത്തി. ഇതൊന്നും അറിയാത്ത അന്തം കമ്മികള്‍ വെറുതെ പൊലിപ്പിച്ചിട്ടിട്ട് വിവരക്കേട് പറയുന്നു.’ശ്രീമതി ടീച്ചര്‍ എന്നോട് നന്ദിയും നല്ലത് വരും എന്ന് പറഞ്ഞാണ് പിരിഞ്ഞത് അത് എന്തുകൊണ്ട് എന്ന് അന്തം കമ്മി കളെ അറിയുക. മറ്റൊരു പ്രധാന കാര്യം ടീച്ചറോട് ഞാന്‍ ഉശളശ നേതാവ് അരുണ്‍ കുമാര്‍ സാക്ഷി നിര്‍ത്തി പറഞ്ഞു മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ എന്ന തട്ടിപ്പ് കമ്പനിയുടെ ഡയറക്ടര്‍മാര്‍ കണ്ണൂരിലെ പ്രസിദ്ധഇജങ നേതാക്കളായി അന്തരിച്ച ചിലരുടെ മക്കളാണന്ന രേഖകള്‍ മനോരമ പത്രത്തില്‍ വന്നിട്ടുണ്ടായാരുന്നു. ഈ കാര്യം പറയരുതെന്ന ടീച്ചറുടെ അഭിപ്രായം ഞാന്‍ അംഗീകരിച്ചത് രാഷ്ട്രീയ അന്തസ്സിന് വേണ്ടിയാണ്.രുാ നേതാക്കളുടെ മക്കളുടെ പേര് ഉണ്ടായിരുന്നങ്കിലും ടീച്ചറുടെ മകന്റെ പേര് കണ്ടെത്തിയില്ലാത്ത സാഹചര്യത്തിലാണ് എന്റെ സ്വന്തം തീരുമാനപ്രകാരം ഖേദം രേഖപ്പെടുത്തിയത്. അത് ദുര്‍വ്യഖ്യാനം ചെയ്യുന്നവരോട് ഒന്നെ പറയാനുള്ളു അന്തസ്സുള്ളവര്‍ക്ക് മനസ്സിലാകും അല്ലാത്തവര്‍ കുരക്കും. ഞാന്‍ അന്തസ്സിന് നിരക്കാത്തതായി ഒന്നും ചെയ്യില്ല എന്റെ നിശ്ചയത്തില്‍ നിന്ന് പിന്നോട്ടില്ല.പണ്ട് ജടശ്രീധരന്‍പിള്ളയോട് മാപ്പ് പറഞ്ഞ ദേശാഭിമാനിയും ഇപ്പോ ള്‍ ഞാന്‍ ഫയല്‍ ചെയ്ത മാനഹാനി കേസ്സില്‍ തൃശ്ശൂര്‍ ഇഖ ങകോടതിയില്‍ നിന്ന് ജാമ്യമെടുത്ത് ഗോവിന്ദനും നടക്കുന്നുണ്ടെന്ന കാര്യം ഈ കൂട്ടര്‍ മറക്കണ്ട..,

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top