ചിത്രത്തിൽ ഇല്ലാതെ സിപിഎം; രാഷ്ട്രീയ നീക്കങ്ങളില്‍ മുഴുവന്‍ കോണ്‍ഗ്രസ്; പ്രതിസന്ധിയില്‍ ബിജെപിയും

സമകാലിക രാഷ്ട്രീയ നീക്കങ്ങളിലും കളം മാറലുകളിലുമെല്ലാം സിപിഎം വെറും കാഴ്ച്ചക്കാരന്റെ റോളില്‍ മാത്രം. സാധാരണ നിലയില്‍ ബിജെപി രാഷ്ട്രീയം ഉപേക്ഷിച്ച് എത്തുന്നവര്‍ ചേക്കേറുക സിപിഎമ്മിലാകും അതാണ് കേരളത്തിലെ രാഷ്ട്രീയ ചരിത്രം. അണികളുടെ ശക്തിയില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുമെന്നതും കായിക ആക്രമണങ്ങള്‍ ഉണ്ടായാല്‍ ചെറുക്കാനുമാണ് ഇത്തരം നീക്കം. എന്നാല്‍ ഈ പതിവെല്ലാം തെറ്റിച്ചാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് പോയത്.

സന്ദീപ് വാര്യര്‍ ബിജെപിയുമായി ഉടക്കിയപ്പോള്‍ തന്നെ ഇടതു പാളയത്തില്‍ എത്തുമെന്ന് സിപിഎം ഉറപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് ക്രിസ്റ്റല്‍ ക്ലീയര്‍ സര്‍ട്ടിഫിക്കറ്റും നല്‍കിയത്. എന്നാല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മിന്നല്‍ നീക്കത്തില്‍ സന്ദീപ് കോണ്‍ഗ്രസില്‍ എത്തിയപ്പോല്‍ മുതല്‍ സിപിഎം കാഴ്ചക്കാരന്റെ റോളിലായി. പാലക്കാട്ടെ പരാജയം കൂടി ആയതോടെ ഇപ്പോള്‍ നടക്കുന്നതിലൊന്നും ചിത്രത്തിലില്ലാതെ സ്ഥിതിയിലാണ് സിപിഎം.

പല പ്രമുഖരേയും ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് ചാടിക്കാന്‍ ശ്രമിക്കുന്നത് നോക്കി നില്‍ക്കുകയാണ് സിപിഎം നേതൃത്വം. സന്ദീപിനെ ഇറക്കി കൂടുതല്‍ അസ്വസ്ഥരെ പാളയത്തില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രിമിക്കുമ്പോള്‍ ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപിയെന്ന സിപിഎം പ്രചരണത്തിന്റെ മുന ഒടിയുകയാണ്. നേതൃത്വവുമായി തെറ്റി ബിജെപിയില്‍ നിന്നും രാജിവച്ച വയനാട് മുന്‍ ജില്ലാ പ്രസിഡന്റ് കെ മധുവിനെ കൂടെകൂട്ടാനുള്ള ശ്രമവും വിജയിച്ചിട്ടില്ല. എല്‍ഡിഎഫുമായും യുഡിഎഫുമായും മധു ചര്‍ച്ച നടത്തുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസിനു വേണ്ടി സംസാരിക്കുന്നത് സന്ദീപ് വാര്യര്‍ ആണ് എന്നത് വലിയ സ്വാധീനം ഉണ്ടാക്കുന്നതാണ്.

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസിലേക്കുള്ള വരവ് ഉന്നയിച്ച് വര്‍ഗീയ ചേരിതിരവിന് സിപിഎം നടത്തിയ ശ്രമവും പാളി. മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷനെ തന്നെ വര്‍ഗീയ വാദിയാക്കി ഭൂരിപക്ഷ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ ഒരു അടവ് പയറ്റിയതും ഏറ്റില്ല. ഇതോടെയാണ് സിപിഎം ഇപ്പോള്‍ ഉള്‍വലിഞ്ഞ് നില്‍ക്കുന്നത്. വഖഫ് ഭൂമി പ്രശ്‌നം, നവീന്‍ ബാബുവിന്റെ മരണത്തിലെ സിബിഐ അന്വേഷണം, സര്‍ക്കാര്‍ നല്‍കിയ പട്ടിക ചവറ്റുകട്ടയില്‍ എറിഞ്ഞ് വിസിമാരെ സ്വന്തം നിലയില്‍ നിയമിച്ച് ഗവര്‍ണറുടെ നീക്കം, കടുത്ത സാമ്പത്തിക പ്രതിസന്ധി ഇങ്ങനെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് എങ്ങനെ പരിഹാരം കാണാം എന്ന ആലോചനയിലാണ് സിപിഎമ്മും സര്‍ക്കാരും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top