മധു മുല്ലശ്ശേരി സിപിഎമ്മിന് പുറത്ത്; വീട്ടിലെത്തി കൂടെ കൂട്ടാന്‍ ബിജെപി നേതാക്കള്‍
സിപിഎമ്മുമായി ഇടഞ്ഞ് തിരുവനന്തപുരം മംഗലപുരം മുന്‍ ഏരിയാ സെക്രട്ടറി മധു മുല്ലശേരിയെ പുറത്താക്കി സിപിഎം. പാര്‍ട്ടി തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നും പൊതുജനമധ്യത്തില്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തി എന്നും ആരോപിച്ചാണ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. മധു ബിജെപിയില്‍ ചേരുമെന്ന് അഭ്യാഹങ്ങളുണ്ടായിരുന്നു. അത് സംഭിച്ചാലുളള തിരിച്ചടി ഭയന്നാണ് സിപിഎമ്മിന്റെ അതിവേഗ നടപടി.
പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ മധുവിനെ കൂടെക്കൂട്ടാന്‍ ബിജെപിയും ശ്രമം കടുപ്പിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് അടക്കമുള്ള നേതാക്കള്‍ മധുവിനെ നവീട്ടിലെത്തി കണ്ടു. ഔദ്യോഗികമായി ഉടന്‍ തന്നെ മധു ബിജെപിയില്‍ എത്തുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായുള്ള ചര്‍ച്ചയാണ് നടന്നത്. സംസ്ഥാന നേതൃത്വവും ഉന്‍ തന്നെ മധുവുമായി ആശയവിനിമയം നടത്തും.
മംഗലപുരം ഏരിയാ സെക്രട്ടറി സ്ഥാനത്തില്‍നിന്ന് മാറ്റിയതിന് പിന്നാലെയാണ് മധു പാര്‍ട്ടിയില്‍ കലാപകൊടി ഉയര്‍ത്തിയത്. സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോന്നതിന് പിന്നാലെതിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുയും ചെയ്തു. ഇന്ന് തന്നെ പാര്‍ട്ടി മാറ്റം സംംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്ന് മധു നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here