വീരന്മാരാ പോരാളികളേ.. കണ്ണൂരിന്റെ പോരാളികളെ…; സൂരജ് കൊലക്കേസ് പ്രതികളെ മുദ്രാവാക്യം വിളികളോടെ ജയിലിലേക്കയച്ച് സിപിഎം

ബിജെപി പ്രവര്‍ത്തകന്‍ മുഴപ്പിലങ്ങാട് സൂരജ് വധക്കേസിലെ കുറ്റവാളികളെ മുദ്രാവാക്യം വിളികളോടെ ജയിലിലേക്കയച്ച് സിപിഎം പ്രവര്‍ത്തകര്‍. ജീവപര്യന്തം ശിക്ഷലഭിച്ച് പ്രതികളെയാണ് അഭിവാദ്യം ചെയ്തത്. ശിക്ഷാ വിധിക്കു ശേഷം ഇവരെ കോടതിയില്‍ നിന്ന് ജയിലിലേക്ക് കൊണ്ടുപോകുമ്പോള്‍ ‘വീരന്മാരാ പോരാളികളേ.. കണ്ണൂരിന്റെ പോരാളികളെ… നിങ്ങള്‍ക്കായിരം അഭിവാദ്യങ്ങള്‍, ചോരപ്പൂകൊണ്ടഭിവാദ്യങ്ങള്‍..’ എന്ന മുദ്രവാക്യമാണ് പ്രവര്‍ത്തകര്‍ മുഴക്കിയത്.
കേസില്‍ ശശിക്ഷപ്പെട്ടവരെല്ലാം നിരപരാധികളാണെന്ന് നിലപാടാണ് സിപിഎമ്മിനുള്ളത്. കേസില്‍ 2 മുതല്‍ 9 വരെയുള്ള എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷവിധിച്ചിരുന്നു. പതിനൊന്നാം പ്രതിക്ക് മൂന്ന് വര്‍ഷമാണ് ശിക്ഷ. രണ്ട ഒന്നാംപ്രതി കേസിന്റെ വിചാരണ വേളയില്‍ മരണപ്പെട്ടിരുന്നു. ശിക്ഷാവിധി കേള്‍ക്കാന്‍ നൂറ് കണക്കിന് സിപിഎം പ്രവര്‍ത്തകര്‍ കോടതി വളപ്പില്‍ എത്തിയിരുന്നു.
2005 ഓഗസ്റ്റ് ഏഴിനാണ് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയത്. ആറുമാസം മുന്‍പ് സൂരജിനെ വധിക്കാന്‍ ശ്രമിച്ചിരുന്നു. ഇരുകാലിനും വെട്ടേറ്റ് ആറുമാസം കിടപ്പിലായിരുന്നു. ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനായിരുന്നു കൊലപാതകം. സി.പി.എം. പ്രവര്‍ത്തകനായ സൂരജ് ബി.ജെ.പിയില്‍ ചേര്‍ന്നതിന്റെ വിരോധംമൂലം കൊലപ്പെടുത്തിയെന്നാണ് കേസ്. 28 സാക്ഷികളെ വിസ്തരിച്ചു. 51 രേഖകള്‍ ഹാജരാക്കി.
ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതി ടി.കെ. രജീഷ്, യോഗേഷ്, കെ. ഷംജിത്ത്, പി.എം. മനോരാജ്,സജീവന്‍, പ്രഭാകരന്‍, കെ.വി. പദ്മനാഭന്‍, പ്രദീപന്‍ , മനോമ്പേത്ത് രാധാകൃഷ്ണന്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ഇതില്‍ പിഎം മനോരാജ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരനാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here