സൂരജ് വധക്കേസില്‍ സിപിഎം നേതാക്കള്‍ക്ക് ജീവപര്യന്തം തടവ്; ശിക്ഷിച്ചതില്‍ ടിപി കേസ് പ്രതിയും

കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവര്‍ത്തകന്‍ എളമ്പിലായി സൂരജ് കൊലക്കേസില്‍ സിപിഎം പ്രവര്‍ത്തകരായ എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ. ഒന്‍പതു പ്രതികള്‍ കുറ്റക്കാരെന്നു തലശ്ശേരി കോടതി കണ്ടെത്തിയിരുന്നു. ഇതില്‍ 2 മുതല്‍ 9 വരെയുളള പ്രതികള്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ. പതിനൊന്നാം പ്രതിക്ക് മൂന്ന് വര്‍ഷം തടവും ശിക്ഷവിധിച്ചു.

ടി.കെ.രജീഷ്, എന്‍.വി.യോഗേഷ്, കെ.ഷംജിത്ത്, പി.എം.മനോരാജ്, സജീവന്‍, വി.പ്രഭാകരന്‍, കെ.വി.പത്മനാഭന്‍, രാധാകൃഷ്ണന്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ. പതിനൊന്നാം പ്രതി പ്രകാശന് ഒന്നാം പ്രതിക്ക് ഒളിത്താവളം ഒരുക്കിയതിനാണ് മൂന്ന് വര്‍ഷം തടവ് ശിക്ഷ നല്‍കിയത്. ടികെ രജീഷ് ടി.പി.ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരാണ് ശിക്ഷിക്കപ്പെട്ട മനോരാജ്.

തലശ്ശരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ടി.നിസാര്‍ അഹമ്മദാണ് ശിക്ഷ വഇധിച്ചത്. ഒന്നാം പ്രതി പി.കെ.ഷംസുദീന്‍, 12-ാം പ്രതി ടി.പി.രവീന്ദ്രന്‍ എന്നിവര്‍ വിചാരണയ്ക്കു മുന്‍പ് മരിച്ചിരുന്നു. 2005 ഓഗസ്റ്റ് 7ന് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന്റെ വൈരാഗ്യത്തില്‍ സൂരജിനെ വെട്ടിക്കൊന്നു എന്നാണ് കേസ്. കേസില്‍ 28 സാക്ഷികളെ വിസ്തരിച്ചു. 51 രേഖകള്‍ ഹാജരാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top