സിപിഎം സ്ഥാനാർത്ഥി പട്ടികയായി; പ്രമുഖരെ കളത്തിലിറക്കി സീറ്റ് പിടിക്കാൻ ഒരുങ്ങി പാർട്ടി

തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥികളുടെ ചിത്രം തെളിഞ്ഞു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.വി.ഗോവിന്ദനാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. പതിനഞ്ച് സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. കേന്ദ്രത്തിനെതിരെ പൊരുതാൻ രാജ്യത്തുടനീളം കൂട്ടായ്മകൾ വളർന്നു വരുന്നുണ്ടെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുകയാണ് ഇടതുമുന്നണിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ആറ്റിങ്ങല്‍ – വി. ജോയി എം.എല്‍.എ, കൊല്ലം- എം.മുകേഷ് എം.എല്‍.എ, പത്തനംതിട്ട – ടി.എം.തോമസ് ഐസക്, ആലപ്പുഴ- എ.എം.ആരിഫ്, എറണാകുളം- കെ.ജെ.ഷൈന്‍, ഇടുക്കി – ജോയ്‌സ് ജോര്‍ജ്, ചാലക്കുടി – സി.രവീന്ദ്രനാഥ്, ആലത്തൂര്‍ – മന്ത്രി കെ.രാധാകൃഷ്ണന്‍, പാലക്കാട് – എ.വിജയരാഘവന്‍, മലപ്പുറം – വി.വസീഫ്, പൊന്നാനി- കെ.എസ്.ഹംസ, കോഴിക്കോട്- എളമരം കരീം, വടകര- കെ.കെ.ഷൈലജ എം.എല്‍.എ, കണ്ണൂര്‍ – എം.വി.ജയരാജന്‍, കാസര്‍കോട് – എം.വി.ബാലകൃഷ്ണന്‍ എന്നിങ്ങനെയാണ് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടിക. ഒരു മന്ത്രിയെയും നാല് എംഎൽഎമാരെയും കളത്തിലിറക്കിയാണ് ഇത്തവണ സിപിഎം തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ പൊതുസ്വതന്ത്രര്‍ക്കും പാര്‍ട്ടി ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രം അനുവദിക്കും. പൊന്നാനി, ഇടുക്കി എന്നിവിടങ്ങളിലാണ് പൊതുസ്വതന്ത്രരെ മത്സരിപ്പിക്കുന്നത്.

ബാക്കിയുള്ള അഞ്ചു സീറ്റുകളിൽ നാലെണ്ണത്തിൽ സിപിഎയും ഒരിടത്ത് കേരള കോൺഗ്രസുമാണ് മത്സരിക്കുന്നത്. സിപിഐ സ്ഥാനാർത്ഥികളെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ, തൃശൂരിൽ വി.എസ്.സുനില്‍കുമാർ, മാവേലിക്കരയില്‍ സി.എ.അരുണ്‍കുമാർ, വയനാട്ടില്‍ ദേശീയ നേതാവ് ആനി രാജ എന്നിവരാണ് സിപിഐയുടെ സ്ഥാനാര്‍ത്ഥികള്‍. കോട്ടയത്ത് കേരള കോൺഗ്രസ് എമ്മിന്റെ തോമസ് ചാഴിക്കാടനാണ് മത്സരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top