അന്‍വറിനെ ഒന്നും ചെയ്യാനാകാതെ സിപിഎം; യുവജന സംഘടനകള്‍ എംഎല്‍എക്കെതിരെ പ്രതിഷേധിക്കുമോ

മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ പ്രതിപക്ഷം പോലും ഉന്നയിക്കാത്ത ഗൗരവമായ ആരോപണങ്ങള്‍ ഉന്നയിച്ച പിവി അന്‍വര്‍ എംഎല്‍എക്കെതിരെ ഒരു നടപടിയും സിപിഎമ്മിന് സ്വീകരിക്കാന്‍ കഴിയില്ല. പാര്‍ട്ടിയുടെ ഒരു ഘടകത്തിലും അന്‍വര്‍ അംഗമല്ല. തിരഞ്ഞെടുപ്പില്‍ വിജയിച്ചതും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ്. അതുകൊണ്ട് തന്നെ അന്‍വറിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ചിന്തയിലാണ് സിപിഎം.

അന്‍വറിനെതിരെ ആകെ ചെയ്യാന്‍ കഴിയുന്നത് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയാണ്. എന്നാല്‍ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോവുകയാണെന്ന് അന്‍വര്‍ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി നിയമസഭയില്‍ സ്വതന്ത്ര എംഎല്‍എയായി ഇരിക്കുമെന്നും അറിയിച്ചു. ഇതോടെ ഒരു അച്ചടക്ക നടപടി അന്‍വറിനെതിരെ സ്വീകരിക്കാന്‍ കഴിയാത്ത നിസഹായ അവസ്ഥയിലാണ് സിപിഎം.

ഇനിയറിയേണ്ടത് പാര്‍ട്ടിയേയും മുഖ്യമന്ത്രിയേയും വിമര്‍ശിച്ച അന്‍വറിനെതിരെ ഇടത് യുവജന സംഘടനകള്‍ പ്രതിഷേധം എങ്കിലും ഉയര്‍ത്തുമോ എന്നാണ്. സിപിഎം സൈബര്‍ ടീമുകള്‍ക്കിടയില്‍ കൃത്യമായ സ്വാധീനമുള്ള നേതാവാണ് അന്‍വര്‍. സിപിഎം കടന്നല്‍ കൂട്ടത്തിന്റെ രാജാവായാണ് അന്‍വറിനെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ സാധാരണ സിപിഎം ടാര്‍ഗറ്റ് ചെയ്യുന്നവര്‍ക്ക് എതിരെ നടക്കാറുള്ള സൈബര്‍ ആക്രമണം അന്‍വറിനെതിരെ ഉണ്ടാകാനുള്ള സാധ്യതയില്ല. പ്രത്യേകിച്ചും ഇത്തരം സൈബര്‍ കൂട്ടങ്ങളെ സിപിഎം തന്നെ പലഘട്ടങ്ങളില്‍ തള്ളിപ്പറഞ്ഞ സാഹചര്യത്തില്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top