സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം; ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയം ചര്‍ച്ചയാകും

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്താന്‍ സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് ഡൽഹിയിൽ ചേരും. മൂന്ന് ദിവസങ്ങളിലായാണ് യോഗം ചേരുന്നത്. കേരളം, പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കനത്ത തിരിച്ചടി നേരിട്ടത് യോഗത്തിൽ ചർച്ചയാകും.
കേരളത്തിൽ പിണറായി സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും തിരിച്ചടിക്ക് കാരണമായോ എന്നും പാർട്ടി പരിശോധിക്കും. കേരളത്തില്‍ ഇത്ര വലിയ തിരിച്ചടി പ്രതീക്ഷിച്ചില്ലെന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം കേന്ദ്ര നേതൃത്വം പ്രതികരിച്ചത്.
പോളിറ്റ് ബ്യൂറോ തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രകമ്മിറ്റിയിൽ പ്രധാന ചർച്ച നടക്കുക. അതുകൊണ്ട് തന്നെ തലനാരിഴകീറി ഫലങ്ങള്‍ ചര്‍ച്ചയാകും. സംസ്ഥാനങ്ങളിലെ റിപ്പോർട്ടും കേന്ദ്ര കമ്മിറ്റിയിൽ ചർച്ചചെയ്യും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here