ഇനി ചര്‍ച്ച പിണറായി മൂന്നാമൂഴം; പരിക്കില്ലാതെ രക്ഷപ്പെട്ട് സിപിഎം; ഉണർന്നെണീറ്റ് ഇടത് ഹാന്‍ഡിലുകള്‍

ഭരണവിരുദ്ധ വികാരം, വിവാദങ്ങളും ആരോപണങ്ങളും എല്ലാം എതിര്, എന്നിട്ടും ചെങ്കോട്ടയായി ചേലക്കര നിലനിര്‍ത്താന്‍ കഴിഞ്ഞത് സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും ഏറെ ആശ്വാസം നല്‍കുന്നതാണ്. കെ രാധാകൃഷ്ണന്‍ എന്ന ജനകീയ നേതാവിനെ പാര്‍ലമെന്റിലേക്ക് അയച്ചപ്പോള്‍ മുതല്‍ ചേലക്കര നിലനിര്‍ത്തുക എന്നത് സിപിഎമ്മിന്റെ മുന്നിലെ വലിയ വെല്ലുവിളിയായിരുന്നു. രാധാകൃഷ്ണനോളം തന്നെ ജനകീയനായ യു ആര്‍ പ്രദീപിനെ കളത്തിലിറക്കി സിപിഎം നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളുടെ ഫലമാണ് ചേലക്കരയിലെ വിജയം.

ALSO READ : പിണറായി വിരുദ്ധ വികാരമുണ്ടോ? ചേലക്കര നൽകും ഉത്തരം; കെ രാധാകൃഷ്ണൻ സജീവമല്ലെന്ന പരാതി ഗൗരവമായെടുത്ത് സിപിഎം; അവസരം മുതലാക്കാൻ യുഡിഎഫ്

മൂന്നിടത്ത് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഎം ശ്രദ്ധ മുഴുവന്‍ ചേലക്കരയിലായിരുന്നു. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന പാലക്കാട്ട് രാഷ്ട്രീയ കളികള്‍ക്ക് ശ്രദ്ധ കൊടുത്തപ്പോള്‍, വയനാട്ടിലെ സിപിഐ മത്സരത്തില്‍ സിപിഎം പങ്കാളിത്തം പേരിന് മാത്രമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ചേലക്കരയില്‍ പ്രചരണത്തിന് നേതൃത്വം നല്‍കി. ഏഴു പഞ്ചായത്തിലും മുഖ്യമന്ത്രി സംസാരിച്ചു. ഒപ്പം കെ രാധാകൃഷ്ണനെന്ന ജനപ്രിയന് തന്നെ പ്രചരണത്തിന്റെ എല്ലാ ചുമതലയും നല്‍കി. അവസാന ദിവസം ‘എന്നെ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ പ്രദീപിന് വോട്ട് ചെയ്യണം’ എന്ന ചേലക്കരയുടെ സ്വന്തം രാധയുടെ വാക്ക് കൂടിയായതോടെ മണ്ഡലം ചുവന്ന കൊടി തന്നെ പിടിച്ചു.

ALSO READ : ചേലക്കര വീണ്ടും ചുവന്നു; കോണ്‍ഗ്രസിന് നഷ്ടമായി രാഷ്ട്രീയ വിജയം; കോട്ട കാത്ത എല്‍ഡിഎഫ് നേടിയത് തിളങ്ങുന്ന വിജയം

ചേലക്കരയിലെ വിജയത്തോടെ സോഷ്യല്‍ മീഡിയയിലെ ഇടത് ഹാന്‍ഡിലുകളെല്ലാം ഉണര്‍ന്ന് തുടങ്ങിയിരിക്കുകയാണ്. മൂന്നാം തവണയും ഇടത് ഭരണം എന്ന പ്രചരണമാണ് ആരംഭിച്ചിരിക്കുന്നത്. പിണറായി 3.0 എന്ന ടാഗ് ലൈനിലാണ് പ്രചരണങ്ങള്‍ തുടങ്ങിയിരിക്കുന്നത്. പാലക്കാട് വോട്ട് ശതമാനത്തില്‍ വര്‍ദ്ധനവ് കൂടി വന്നാല്‍ മൂന്നാം വട്ടവും സിപിഎം എന്ന് ഉച്ചത്തില്‍ വിളിച്ച് പറയാനാണ് നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ നാണക്കേടില്‍ നിന്നും ഉണര്‍ന്ന് മുന്നോട്ട് പോകാനുള്ള ഊര്‍ജമായി ചേലക്കരയിലെ വിജയം മാറ്റാണ് സിപിഎം നേതൃത്വത്തിന്റെ ശ്രമം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top