മാസപ്പടിയില്‍ മാത്യു കുഴല്‍നാടന്റെ ഹര്‍ജി ഹൈക്കോടതിയില്‍; മുഖ്യമന്ത്രിക്കും മകള്‍ക്കും നിര്‍ണ്ണായകം

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണക്കെതിരായ മാസപ്പടി ആരോപണത്തില്‍ ഹൈക്കോടതിയില്‍ ഇന്ന് നിര്‍ണ്ണായക ഹര്‍ജി. ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഇന്ന് പരിഗണനക്ക് വരുന്നത്. വീണയുടെ സ്ഥാപനമായ എക്‌സാലോജിക്കും കൊച്ചിയിലെ കരിമണല്‍ കമ്പനിയായ സിഎംആര്‍ എല്ലും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടാലിലാണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
മാത്യു കുഴല്‍നാടന്‍ എംഎല്‍എയും കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവുമാണ് ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ ഈ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയിരുന്നു. ഹര്‍ജിയില്‍ മഉഖ്യമന്ത്രിയേയും എതിര്‍കക്ഷിയാക്കിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടെ ഹര്‍ജിക്കാരില്‍ ഒരാളായ ഗിരീഷ് ബാബു മരിക്കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലുമായി ഇടപാട് നടത്തിയതെന്നും. നല്‍കാത്ത സേവനത്തിന് പണം കൈപ്പറ്റിയത് മാസപ്പടിയാണ്. ഇത് വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. സോഫ്ട് വെയര്‍ സേവനത്തിന് ഒരു കോടി 72 ലക്ഷം രൂപയും ലോണ്‍ ആയി 50 ലക്ഷം രൂപയും കൈപ്പറ്റിയെന്നാണ് ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. ഇതില്‍ എസ്എഫ്‌ഐഒയുടെ അന്വേഷണം തുടരുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here