ചേലക്കരയിൽ തലകുത്തി പ്രതിഷേധിക്കാൻ എത്തിവർക്ക് സിപിഎം മർദ്ദനം; പോലീസ് നോക്കിനിന്നുവെന്ന് കോണ്‍ഗ്രസ്

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിൽ സിപിഎം – കോൺഗ്രസ് സംഘർഷം. ചെറുതുരുത്തിയില്‍വച്ച് സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പോലീസിന് മുന്നിലിട്ടായിരുന്നു അക്രമമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

പോലീസ് നടപടിയെടുക്കാതെ നോക്കിനിന്നു എന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സിഐയെ സ്ഥലം മാറ്റണമെന്നാണ് കോണ്‍ഗ്രസിൻ്റെ ആവശ്യം. സംഭവ സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സ്ഥലത്ത് കോൺഗ്രസ്‌ പ്രവർത്തകരുടെ പ്രതിഷേധവും തുടരുകയാണ്.

മണ്ഡലത്തില്‍ കഴിഞ്ഞ 28 വര്‍ഷമായി വികസന മുരടിപ്പാണെന്ന് ആരോപിച്ച് 28 മിനിട്ട് നേരം നീണ്ടുനില്‍ക്കുന്ന പ്രതിഷേധം ഇന്ന് കോണ്‍ഗ്രസ് സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുക്കാനെത്തിയവർക്കാണ് മർദ്ദനമേറ്റത്. തലകുത്തി നിന്നുള്ള പ്രതിഷേധമായിരുന്നു കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top