ഇഡി കസ്റ്റഡിയിലുള്ള അരവിന്ദാക്ഷന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു; ഇന്ന് വൈകീട്ട് കോടതിയില്‍ ഹാജരാക്കും

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി കസ്റ്റഡിയിലുള്ള സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി ആ‍ർ അരവിന്ദാക്ഷന്‍റെയും ബാങ്കിലെ അക്കൗണ്ടന്‍റായ ജിൽസിന്റെയും ചോദ്യം ചെയ്യൽ തുടരുകയാണ്. ഇവര്‍ക്ക് രണ്ട് പേര്‍ക്കും തട്ടിപ്പിന്‍റെ വ്യാപ്തി അറിയുമെന്നുള്ളതുകൊണ്ടാണ് രണ്ടുപേരുടേയും അറസ്റ്റ് രേഖപ്പെടുത്തി ഇഡി ചോദ്യം ചെയ്യുന്നത്. ഈ കാര്യം ഇഡി കോടതിയേയും അറിയിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം ഇന്നു വൈകിട്ട് നാല് മണിയോടെ ഇരുവരേയും കോടതിയിൽ ഹാജരാക്കും

സിപിഎം സംസ്ഥാന സമിതി അംഗവും കേരളാ ബാങ്ക് വൈസ് ചെയർമാനുമായ എം കെ കണ്ണനോട് വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നേതാക്കളെ ഇഡി ലക്ഷ്യം വയ്ക്കുന്നതില്‍ സിപിഎമ്മിനുള്ളില്‍ ആശങ്കയുണ്ട്. ഈ ആശങ്ക മനസിലാക്കിയാണ് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഇഡിയ്ക്ക് എതിരെ ആഞ്ഞടിച്ചത്.

നേതാക്കള്‍ക്ക് ബെനാമികളുടെ ആവശ്യമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പാര്‍ട്ടി നേതാക്കളെ ലക്ഷ്യമിട്ടുള്ള നീക്കം നടക്കില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇഡി നീക്കം ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് എന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top