മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നാലെ സി.പി.എം ക്രിമിനല്‍ സംഘം; പിണറായി വിജയനെ ഒന്നാം പ്രതിയാക്കി കേസെടുക്കണം, വി.ഡി.സതീശന്‍

കൊച്ചി : നവകേരള സദസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കണ്ണൂരിലെ അക്രമവുമായി ബന്ധപ്പെട്ട് പൊലീസ് വധശ്രമത്തിന് കേസെടുത്തപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് ജീവന്‍രക്ഷാ പ്രവര്‍ത്തനമാണെന്നാണ്. ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരനു നേരെയാണ് ജീവന്‍രക്ഷാപ്രവര്‍ത്തനം നടന്നത്. നൂറുകണക്കിന് പൊലീസ് അകമ്പടി വാഹനങ്ങളെ കൂടാതെ മാരകായുധങ്ങളുമായി സി.പി.എം ക്രിമിനലുകളുടെ എസ്‌കോര്‍ട്ട് വാഹനങ്ങളുമായാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. ഇവരാണ് കരിങ്കൊടി കാട്ടി പ്രതിഷേധിക്കുന്നവരെ ക്രൂരമായി ആക്രമിക്കുന്നത്. മറൈന്‍ ഡ്രൈവില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ പേപ്പട്ടിയെ പോലെയാണ് ഈ അക്രമിസംഘം തല്ലിച്ചതച്ചത്. ഞാന്‍ സി.പി.എമ്മുകാരനാണെന്ന് നിലവിളിച്ചിട്ടും എഴുന്നേറ്റ് നടക്കാന്‍ പറ്റാത്ത തരത്തില്‍ നിലത്തിട്ട് ചവിട്ടിക്കൂട്ടി. മുഖ്യമന്ത്രി നല്‍കിയ ധൈര്യമാണ് ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാനുള്ള സാഹചര്യം ഒരുക്കിയത്. ഇങ്ങനെയൊരു മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിക്ക് ക്രിമിനല്‍ മനസാണ്. മഹാരാജാവിന്റെ എഴുന്നള്ളത്താണ് ഇപ്പോള്‍ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

യുവഡോക്ടർ ഡോ. ഷഹ്നയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസങ്ങളിലായി പൊലീസ് പറഞ്ഞത് വ്യത്യസ്ത കാര്യങ്ങളാണ്. ഒ.പി ചീട്ടിന്റെ പിന്നിലാണ് ആത്മഹത്യാ കുറിപ്പെന്നാണ് ആദ്യം പറഞ്ഞത്. പിന്നീടാണ് നാല് പേജുള്ള കുറിപ്പുണ്ടെന്ന് പറഞ്ഞത്. പ്രതികളെയും കുറ്റവാളികളെയും രക്ഷാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതിനു പിന്നില്‍ ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും സതീശന്‍ ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top