പണം വാങ്ങി നയം രൂപീകരിക്കുന്നവരല്ല; മദ്യനയത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല; അനാവശ്യ ആരോപണങ്ങളില്‍ രാജിയില്ല; ബാർക്കോഴ ആരോപണങ്ങള്‍ പൂര്‍ണ്ണമായും തളളി സിപിഎം

തിരുവനന്തപുരം : മദ്യനയത്തിന് കോഴയെന്ന ആരോപണം പൂര്‍ണ്ണമായും തള്ളി സിപിഎം. മദ്യനയം സംബന്ധിച്ച് സര്‍ക്കാരോ പാര്‍ട്ടിയോ ചര്‍ച്ച തുടങ്ങിയിട്ടില്ല. അതിനു മുമ്പ് തന്നെ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. ബാര്‍ ഉടമകളില്‍ നിന്ന് പണ പിരിവ് നടത്തുന്നുവെന്ന് വ്യാജ പ്രചരണം നടത്തുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യുന്നത്. യുഡിഎഫിന്റെ സമയത്തെ ആവര്‍ത്തനമല്ല ഇപ്പോള്‍ നടക്കുന്നത്. പണം വാങ്ങി നയം രൂപീകരിക്കുന്നവരല്ല ഇടതു മുന്നണിയെന്നും ഗോവിന്ദന്‍ പറഞ്ഞു.

എന്തോ തീരുമാനിച്ചു. അതു നടപ്പാക്കാന്‍ പോകുന്നു എന്ന തരത്തിലുള്ള അടിസ്ഥാന രഹിതമായ പ്രചരണമാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ എക്‌സൈസ് മന്ത്രി രാജി വയ്‌ക്കേണ്ട ആവശ്യമില്ല. ഡ്രൈ ഡേ ഒഴിവാക്കുമെന്ന് മാധ്യങ്ങളാണ് പറയുന്നത്. അത്തരമൊരു തീരുമാനം പാര്‍ട്ടിയെടുത്തിട്ടില്ല. മാധ്യമങ്ങള്‍ പറഞ്ഞത് കൊണ്ട് ഡ്രൈ ഡേ ഒഴിവാക്കുകയോ ഒഴിവാക്കാതിരിക്കുകയോ ചെയ്യില്ല. സമ്പന്നരുടെ താല്‍പര്യമല്ല സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു.

ബാര്‍ ഉടമകളില്‍ നിന്ന് ഫണ്ട് പിരിച്ചിട്ടില്ലെന്ന് പറയാന്‍ കഴിയില്ല. എല്ലാവരോടും പിരിക്കുന്നതു പോലെ അരോടും ഫണ്ട് വാങ്ങിയിട്ടുണ്ട്. അതില്‍ വലിയ അത്ഭുതമൊന്നും ഇല്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. മദ്യനയത്തില്‍ ഇളവ് പ്രഖ്യാപിക്കണമെങ്കില്‍ ബാറുടമകള്‍ കോഴ നല്‍കണമെന്ന് ബാര്‍ ഉടമയുടെ ന്ദേശം പുറത്തുവന്നതോടെയാണ് ബാര്‍ക്കോഴ ആരോപണം ഉയര്‍ന്നത്.

ഓരോ ബാര്‍ ഉടമയും രണ്ടര ലക്ഷം രൂപ വീതം നല്‍കണമെന്നാണ് ബാര്‍ ഉടമകളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അനിമോന്റെ ശബ്ദ സന്ദേശത്തില്‍ പറയുന്നത്. സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം കൂടിയ ശേഷം പ്രസിഡന്റിന്റെ നിര്‍ദേശം അനുസരിച്ചാണ് പണപ്പിരിവെന്നും അനിമോന്‍ വ്യക്തമാക്കുന്നുണ്ട്. ഇടുക്കിയിലെ ബാര്‍ ഉടമകള്‍ക്കാണ് അനിമോന്‍ സന്ദേശം അയച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top