പിആര്‍ ഏജന്‍സിയെ കുറിച്ച് മിണ്ടാതെ ദേശാഭിമാനി; ഹിന്ദുവിന്റെ ഖേദപ്രകടനം മാത്രം പ്രസിദ്ധീകരിച്ച് പാര്‍ട്ടി പത്രം

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം പ്രസിദ്ധീകരിച്ചതില്‍ വീഴ്ച വന്നു എന്ന ദ ഹിന്ദു ദിനപത്രത്തിന്റെ ഖേദ പ്രകടന വാര്‍ത്തയില്‍ നിര്‍ണ്ണായകമായ പിആര്‍ഏജന്‍സിയുടെ കാര്യം മറച്ചുവച്ച് സിപിഎം മുഖപത്രം ദേശാഭിമാനി. ‘മലപ്പുറം പരാമര്‍ശം മുഖ്യമന്ത്രിയുടേതല്ല; മാപ്പുപറഞ്ഞ് ദ ഹിന്ദു’ എന്ന തലക്കെട്ടില്‍ നല്‍കിയ വാര്‍ത്തയില്‍ ഒരിടത്തും പിആര്‍ ഏജന്‍സിയുടെ കാര്യം പറഞ്ഞിട്ടില്ല. പകരം മുഖ്യമന്ത്രി പറയാത്ത കാര്യം പ്രസിദ്ധീകരിച്ചു എന്നും ഇതില്‍ ഹിന്ദുവിന്റെ എഡിറ്റര്‍ തന്നെ ഖേദം പ്രകടിപ്പിച്ചു എന്നും മാത്രമാണ് പറഞ്ഞിരിക്കുന്നത്.

ALSO READ :‘ഹിന്ദു’വിൻ്റെ മറുപടി പിണറായിക്ക് മാരകപ്രഹരം; പിആർ സ്ട്രാറ്റജിയും പ്രസ് സെക്രട്ടറിയുടെ കത്തും ബൂമറാങ്ങായി; തൊട്ടതെല്ലാം പിഴയ്ക്കുമ്പോൾ പാർട്ടിക്കും അങ്കലാപ്പ്

അഭിമുഖം നടന്ന സമയം അടക്കം ഹിന്ദു നല്‍കിയ വിശദീകരണത്തിന്റെ മുഴുവന്‍ വിവരങ്ങളും വാര്‍ത്തയിലുണ്ട്. എന്നാല്‍ അഭിമുഖത്തില്‍ മലപ്പുറം ജില്ലയിലെ കണക്ക് അടക്കമുള്ള വിവരങ്ങള്‍ നല്‍കിയത് പിആര്‍ ഏജന്‍സിയാണെന്ന് ഹിന്ദു വ്യക്തമാക്കിയിരുന്നു. അഭിമുഖം വാഗ്ദാനം ചെയ്ത് പത്രത്തെ ഒരു പിആര്‍ ഏജന്‍സി സമീപിച്ചെന്നും മുഖ്യമന്ത്രിയുടെ അഭിമുഖം എടുക്കുന്ന സമയത്ത് ഇതേ ഏജന്‍സിയിലെ പ്രതിനിധിയും ഉണ്ടായിരുന്നുവെന്നും പത്രം വ്യക്തമാക്കിയിട്ടുണ്ട്. അഭിമുഖത്തില്‍ മുഖ്യമന്ത്രി മലപ്പുറം ജില്ലയുടെ മാത്രമായി ഒരു കണക്ക് നല്‍കിയിരുന്നില്ല. അഭിമുഖം എടുത്ത ശേഷം പിആര്‍ ഏജന്‍സി തന്നെയാണ് ഇക്കാര്യം കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചതെന്നും വ്യക്തമാക്കിയിരുന്നു. ഈ വിവിരങ്ങളൊന്നും ദേശാഭിമാനി പ്രസിദ്ധീകരിച്ചില്ല.

ALSO READ : ‘നിങ്ങളെപ്പോലെ ഞാനും കൈലും കുത്തി നടക്കുന്നു, എനിക്കോ പിആര്‍ ഏജന്‍സി’; പൊളിഞ്ഞത് മുഖ്യമന്ത്രിയുടെ അവകാശവാദം

മലപ്പുറം പരാമര്‍ശത്തേക്കാള്‍ വലിയ വിവാദമാണ് മുഖ്യമന്ത്രിക്കായി പിആര്‍ ഏജന്‍സി പ്രവര്‍ത്തിക്കുന്നു എന്നതില്‍ പ്രതിപക്ഷം ഉയര്‍ത്തിയത്. ഇതുകൂടി കണക്കിലെടുത്താണ് പാര്‍ട്ടി പത്രം ഈ ഭാഗം ഒഴിവാക്കിയത്. പിആര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ച് സിപിഎം നേതാക്കളും മന്ത്രിമാരും രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് മാധ്യമങ്ങളെ കാണാന്‍ എന്തിനാണ് ഒരു പിആര്‍ ഏജന്‍സി എന്ന ചോദ്യമാണ് സിപിഎം ഉയര്‍ത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top