തേങ്ങ പറിക്കുന്നതിന് വയോധികക്ക് സിപിഎം വിലക്ക്; പാര്‍ട്ടിക്ക് എതിരെ പരാതിയുമായി കയ്യൂര്‍ സമരസേനാനിയുടെ കൊച്ചുമകള്‍; നീലേശ്വരത്ത് വിവാദം

നീലേശ്വരം: സ്വന്തം പറമ്പിലെ തേങ്ങ പറിക്കുന്നതിന് വയോധികയെ വിലക്കിയത് വിവാദമാകുന്നു. നീലേശ്വരം പാലായിയിലെ എം.കെ. രാധയ്ക്കാണ്‌ (70) സിപിഎം വിലക്ക് വന്നത്. ശനിയാഴ്ച പടന്നക്കാട്ടെ തെങ്ങുകയറ്റ തൊഴിലാളിയെത്തി തെങ്ങിൽ കയറാന്‍ എത്തിയപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ തടയുകയും കത്തി പിടിച്ചെടുക്കുകയും ചെയ്തുവെന്നാണ് പരാതി.

സംഭവവുമായി ബന്ധപ്പെട്ട് ആറ് സിപിഎം പ്രവർത്തകരുൾപ്പെടെ ഏഴുപേർക്കെതിരേ രാധ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. പാലായി റഗുലേറ്റർ കം ബ്രിഡ്ജ് നിർമാണവുമായി ബന്ധപ്പെട്ട് 2016 മുതൽ പ്രദേശത്ത് പ്രശ്നം നിലവിലുണ്ട്. റോഡ് നിർമാണത്തിൽ സ്ഥലം വിട്ടുനൽകാത്തതാണ് പ്രശ്നത്തിന് കാരണം. ഇതുമായി ബന്ധപ്പെട്ട് കേസുകളുമുണ്ട്. ഇതിനിടയിലാണ് തേങ്ങയിടാൻ ശ്രമിച്ചതിന് വിലക്ക് വന്നത്.

എന്നാല്‍ സിപിഎം സംഭവം നിഷേധിച്ച് രംഗത്ത് വന്നിട്ടുണ്ട്. പുറമേ നിന്ന് തെങ്ങ് കയറാന്‍ ആളുകള്‍ വന്നപ്പോള്‍ തടയുകയാണ് ചെയ്തതെന്നാണ് സിപിഎം പേരോൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ വിശദീകരണം. എന്തായാലും സംഭവം വിവാദമായി തുടരുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top