കള്ളിന് ഔഷധവീര്യം; പനങ്കള്ള് ബെഡ് കോഫിയേക്കാള്‍ ഗുണകരം; ഇപിയുടെ അറിവുകള്‍

മദ്യപാനികളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നാണ് സംസ്ഥാന സെക്രട്ടറി എംവി ദോവിന്ദന്‍ പറഞ്ഞതെന്നും കള്ള് ഉപയോഗിക്കുന്നവരെ കുറിച്ചല്ലെന്നും ഇപി ജയരാജന്‍. കള്ള് ഗ്ലൂക്കോസിനേക്കാള്‍ പവര്‍ഫുള്ളാണ്. ഇളനീരിനേക്കാളും ഔഷധവീര്യവും കള്ളിന് ഉണ്ടെന്നുമാണ് ഇപിയുടെ പ്രതികരണം.

”ഗോവിന്ദന്‍ മാഷ് പറഞ്ഞത് മദ്യത്തെ കുറിച്ചാണ്. തെങ്ങില്‍ നിന്നുണ്ടാവുന്ന നീര് ശേഖരിക്കാന്‍ അടുത്തകാലത്തു പദ്ധതി തയാറാക്കിയിരുന്നു. തെങ്ങില്‍നിന്നു ശേഖരിക്കുന്ന നീര് സമയപരിധി വച്ച് കെമിക്കല്‍ ഉപയോഗിച്ചുകൊണ്ട് മദ്യമാക്കി മാറ്റാന്‍ പറ്റും. എന്നാല്‍, തെങ്ങില്‍നിന്നു എടുക്കുന്ന ഇളംകള്ള്, ഇളനീരിനേക്കാള്‍ ഔഷധവീര്യമുള്ളതാണ്. പണ്ടുകാലത്തു നാട്ടില്‍ പ്രസവിച്ചുകഴിഞ്ഞാല്‍, വീടിന്റെ മുറ്റത്തുള്ള തെങ്ങ് ചെത്തി അതില്‍നിന്നു എടുക്കുന്ന നീര് ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് കൊടുക്കും. ഇന്നത്തെ ഗ്ലൂക്കോസിനേക്കാള്‍ കൂടുതല്‍ പവര്‍ഫുള്ളായ പ്രകൃതി തരുന്ന ലിക്വിഡ് ആയിരുന്നു അത്” ഇപി പറയുന്നു.

ബംഗാളിലെ പനങ്കള്ള് ബെഡ് കോഫിയെക്കാള്‍ ഗുണകരമാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ രാവിലെ ശേഖരിച്ചു ഹോട്ടലുകളില്‍ കൊണ്ടുപോയി വില്‍ക്കും. അതൊരു പാനീയമാണ്. ആ പാനീയം കുടിച്ചാല്‍ ബെഡ് ടീയോ കഴിക്കുന്നതിനേക്കാള്‍ ഗുണകരമാണെന്നും ഇപി ജയരാജന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top