ലോക്കല്‍ കമ്മറ്റി യോഗത്തിലെ കൂട്ടയടിയില്‍ നടപടി; 11 ബ്രാഞ്ച് സെക്രട്ടറിമാരെ മാറ്റി; പൂണിത്തുറയില്‍ പുകഞ്ഞ് സിപിഎം

അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് സിപിഎം ലോക്കൽ കമ്മിറ്റി യോഗത്തില്‍ കൂട്ടയടി നടന്ന സംഭവത്തില്‍ ഇന്ന് നടപടി വരും. എറണാകുളം സിപിഎം ജില്ലാ കമ്മിറ്റി നിര്‍ദ്ദേശിച്ച പ്രകാരമുള്ള യോഗത്തിലാണ് നേതാക്കള്‍ തമ്മില്‍ അടിച്ചത്. സംഭവത്തെ തുടര്‍ന്ന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 11 ബ്രാഞ്ച് സെക്രട്ടറിമാരെ നീക്കിയിട്ടുണ്ട്. പേട്ട ജംഗ്ഷനിലെ പൂണിത്തുറ ലോക്കൽ കമ്മിറ്റി ഓഫീസിലും പുറത്തുമായാണ് അടി നടന്നത്. സംഭവത്തിൽ അറസ്‌റ്റിലായ ലോക്കൽ കമ്മിറ്റിയംഗമടക്കം ആറുപേരെ കോടതി റിമാൻഡ് ചെയ്‌തു.

ലോക്കൽ സെക്രട്ടറിയുടെ ചുമതലയുള്ള പി.ആർ.സത്യന്റെ പരാതിയിൽ ലോക്കൽ കമ്മിറ്റിയംഗം സുരേഷ് ബാബു, ചമ്പക്കര വല്ലൂർ ബ്രാഞ്ച് സെക്രട്ടറി ബി.ബൈജു, അയ്യങ്കാളി ബ്രാഞ്ച് സെക്രട്ടറി സൂരജ് ബാബു, അയ്യങ്കാളി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി കെ.എസ്.സനീഷ്, ഡിവൈഎഫ്ഐ തൃക്കാക്കര ബ്‌ളോക്ക് കമ്മിറ്റിയംഗം കെ.ബി.സൂരജ്, പാർട്ടി മെമ്പർ സുനിൽകുമാർ എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്.

പരിക്കേറ്റ ലോക്കൽ സെക്രട്ടറി സത്യനും ലോക്കൽ കമ്മിറ്റിയംഗങ്ങളായ ഇ.കെ.സന്തോഷും പൂണിത്തുറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയായ ബി.അനിൽകുമാറും ബ്രാഞ്ച് സെക്രട്ടറിമാരുമായ ആറ് പേരും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ടി.പി.ദിനേശനെതിരെയാണ് പേട്ടയിലെ സ്ത്രീ സാമ്പത്തിക പരാതി നല്‍കിയത്. പരാതി ചർച്ച ചെയ്യാൻ ജില്ലാ കമ്മിറ്റി നിർദ്ദേശപ്രകാരമാണ് ലോക്കല്‍ കമ്മറ്റി യോഗം വിളിച്ചത്. സെക്രട്ടറി ദിനേശന് അനുകൂലമായി സംസാരിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. കമ്മിറ്റി ഓഫീസിലും പുറത്തുവച്ചും സഖാക്കള്‍ ഏറ്റുമുട്ടി. സാമ്പത്തിക പരാതി പൂണിത്തുറ ലോക്കൽ കമ്മിറ്റിയില്‍ മുന്‍പ് തന്നെ പുകയുന്നുണ്ട്. ഏഴ് അംഗങ്ങളും 15 ബ്രാഞ്ച് സെക്രട്ടറിമാരിൽ പത്തു പേരും രാജി സമർപ്പിച്ചിരുന്നു. ആരോപണ വിധേയനായ ദിനേശനെ ചുമതലയിൽ നിന്നും നീക്കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top