ആലപ്പുഴയിലെ വിഭാഗീയതയ്ക്ക് എതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി; നേതാക്കളില്‍ നിന്നും പിന്തുണ ലഭിക്കുമെന്ന് കരുതരുത്
ആലപ്പുഴ ജില്ലയിലെ വിഭാഗീയതയ്ക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുന്നറിയിപ്പ്. വിഭാഗീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഏതെങ്കിലും നേതാവിന്റെ പിന്തുണ ലഭിക്കുമെന്ന് കരുതരുത്. ജില്ലയിലെ വിഭാഗീയത അവസാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം ഉള്‍പാര്‍ട്ടി ചര്‍ച്ചയ്ക്ക് മുമ്പായി പ്രതിനിധികളോട് സംസാരിക്കുമ്പോഴായിരുന്നു പിണറായിയുടെ മുന്നറിയിപ്പ്. അമ്പലപ്പുഴ, കുട്ടനാട്, കായംകുളം,തുടങ്ങിയ ഏരിയാകളിലെ വിഭാഗീയത എടുത്തു പറഞ്ഞായിരുന്നു വിമര്‍ശനം.
ജില്ലയില്‍ ചില നേതാക്കള്‍ സ്വന്തമായി ഒരു തുരുത്തായി മാറി. താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എങ്ങനെ വോട്ടുചോര്‍ന്നു എന്ന കാര്യം സംഘടനാ തലത്തില്‍ പരിശോധന നടത്തുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്നും പിണറായി പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here