ഒ.ആർ.കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; വയനാടിനും പ്രാതിനിധ്യമായി

കെ.രാധാകൃഷ്ണന് പകരം പുതിയ മന്ത്രിയായി ഒ.ആർ.കേളു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം രാജിവെച്ചതോടെയാണ് കേളുവിന് മന്ത്രിസ്ഥാനം ലഭിച്ചത്. പട്ടികജാതി-പട്ടികവർഗ ക്ഷേമവകുപ്പാണ് കേളുവിന് നല്‍കിയത്.

വയനാട്ടിൽ നിന്നുള്ള സിപിഎമ്മിന്റെ ആദ്യ മന്ത്രിയാണ് ഒ.ആർ.കേളു. വയനാട് ജില്ലയ്ക്ക് ആദ്യമായാണ് പിണറായി മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കുന്നത്. പി.കെ.ജയലക്ഷ്മിക്കു ശേഷം ആദിവാസി വിഭാഗത്തിൽനിന്നു മന്ത്രിസഭയിലേക്കെത്തുന്നത് കേളുവാണ്.

കെ.രാധാകൃഷ്ണന്‍ കൈകാര്യം ചെയ്ത ദേവസ്വം വകുപ്പ് കേളുവിന് നല്‍കാത്തത് വിവാദമായിരുന്നു. ആദിവാസി-ദളിത്‌ സംഘടനാ നേതാക്കള്‍ ഈ തീരുമാനത്തിനെതിരെ രംഗത്തുവന്നിരുന്നു. ഒ.ആർ.കേളുവിന് ദേവസ്വം നൽകാത്തത് തെറ്റായ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രതികരിച്ചിരുന്നു. രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി.എൻ.വാസവനും പാർലമെന്ററി കാര്യം എം.ബി.രാജേഷിനുമാണ് നൽകിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top