ഒന്നും ചെയ്യാന്‍ കഴിയാതെ പാര്‍ട്ടിയില്‍ തുടരുന്നത് ശരിയല്ലെന്ന് ആയിഷ പോറ്റി; സജീവ രാഷ്ട്രീയം ഒഴിവാക്കുന്നു

ശാരീരിക പ്രശ്നങ്ങള്‍ അലട്ടുന്നതിനാലാണ് സജീവ രാഷ്ട്രീയം ഒഴിവാക്കുന്നതെന്ന് കൊട്ടാരക്കര മുന്‍ സിപിഎം എംഎല്‍എ പി.ആയിഷ പോറ്റി. ശാരീരിക പ്രശ്നങ്ങള്‍ അലട്ടുന്നു. കാല്‍മുട്ടിന് വേദനയുണ്ട്. രണ്ട് മാസമായി നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. അതിനാലാണ് രാഷ്ട്രീയം വിടുന്നത്. ആയിഷ പോറ്റി പറഞ്ഞു. പാർട്ടി നേതൃത്വവുമായുള്ള ഭിന്നതയാണ് തീരുമാനത്തിന് പിന്നിലെന്ന് സൂചനയുണ്ട്. എന്നാല്‍ ഇതെല്ലാം നിഷേധിച്ചാണ് വാര്‍ത്താസമ്മേളനം നടത്തിയത്.

“ഒന്നും ചെയ്യാന്‍ കഴിയാതെ പാര്‍ട്ടിയില്‍ തുടരുന്നത് ശരിയല്ല. പാര്‍ട്ടി എന്നെ അവഗണിച്ചു എന്നൊന്നും പറയുന്നില്ല. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. മണ്ഡലത്തില്‍ നിന്നും മൂന്ന് തവണ ജയിച്ചു. ഞാന്‍ മാറിയാല്‍ മാത്രമല്ലേ മറ്റൊരാള്‍ക്ക് വരാന്‍ കഴിയുകയുള്ളൂ.” – ആയിഷ പോറ്റി പറഞ്ഞു.

കൊട്ടാരക്കര ഏരിയ കമ്മിറ്റി അംഗത്വത്തില്‍ നിന്നും ആയിഷ പോറ്റിയെ സിപിഎം ഒഴിവാക്കിയിരുന്നു. ജില്ലാ കമ്മിറ്റി അംഗം ആയതിനാലാണ് ഒഴിവാക്കിയത് എന്നാണ് സിപിഎം നല്‍കിയ വിശദീകരണം. സിപിഎം അനുകൂല അഭിഭാഷക സംഘടനയായ ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന ട്രഷററായി തുടരുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top