കെവി തോമസ് കേരള രാഷ്ട്രീയത്തില്‍ ആരുമല്ല; എനിക്ക് കത്തയക്കേണ്ട കാര്യവുമില്ല; ജി സുധാകരന്‍ കടുപ്പിച്ച് തന്നെ

കെവി തോമസ് കേരള രാഷ്ട്രീയത്തില്‍ ആരുമല്ലെന്ന് സിപിഎം നേതാവ് ജി സുധാകരന്‍. ഏതൊ ഒരു സ്ഥാനത്ത് ഇരിക്കുന്നു എന്നത് കാര്യമല്ല. അതുകൊണ്ട് ആരെയെങ്കിലും സ്വാധീനിക്കുന്ന ഒരു കാര്യവുമില്ല. അതുകൊണ്ട് തന്നെ അദ്ദേഹം എന്റെ അജണ്ടയില്‍ ഉളള ആളല്ല. എന്റെ സുഹൃത്തുമല്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തെ പറ്റി ഒന്നും പറയാനില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.
ഇത്രയും വര്‍ഷം നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ ഒരുക്കല്‍ പോലും കെവി തോമസ് പ്രത്യക്ഷപ്പെട്ടിട്ടില്ല. നിയമസഭയില്‍ ഒരിക്കല്‍ ഒരേ സമയത്ത് ഉണ്ടായിരുന്നു എന്ന് മാത്രം. പ്രത്യേക ഒരു സ്‌നേഹവും ഇല്ല. ഹോണമറേറിയം സംബന്ധിച്ച് ഒരു കത്തും കണ്ടിട്ടില്ല. എനിക്ക് കത്തയക്കേണ്ട കാര്യവുമില്ലെന്നും സുധാകരന്‍ പറഞ്ഞു.
വിവിധ പെന്‍ഷനുകള്‍ക്കൊപ്പം ഹോണറേറിയം കൂടി വാങ്ങുന്ന കെവി തോമസിനെ ജി സുധാകരന്‍ വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായി താന്‍ ഒരു ലക്ഷം രൂപ മാത്രമേ ഹോണറേറിയമായി വാങ്ങുന്നതെന്നും പെന്‍ഷന്‍ എത്രയാണെന്നും വിശദമാക്കി ഒരു കത്ത് കെവി തോമസ് പുറത്തുവിട്ടിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here