മാടായിക്കാവില്‍ പ്രസാദമായി നല്‍കുന്നത് കോഴിക്കറി; മോദിയെ മാടായിക്കാവിലേക്ക് ക്ഷണിക്കണമെന്ന് യെച്ചൂരി; നാടിന്റെ വൈവിധ്യത്തെ തകർക്കാൻ അനുവദിക്കില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി

കണ്ണൂർ: നരേന്ദ്ര മോദിയെ മാടായിയിലേക്കും മാടായിക്കാവിലേക്കും ക്ഷണിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. “ഇവിടത്തെ പ്രസാദത്തിൽ കോഴിക്കറിയുണ്ടെന്ന് കാണിച്ചു കൊടുക്കണം. വ്യത്യസ്തങ്ങളായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉളള നാടാണിതെന്ന് മോദിയെ ബോധ്യപ്പെടുത്തണം.” പഴയങ്ങാടിയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു യെച്ചൂരി.

“ഇന്ത്യയിലെ വൈവിധ്യം നിലനിർത്തുകയാണ് വേണ്ടത്. ഈ തിരഞ്ഞെടുപ്പ് അതിനുവേണ്ടിയാവണം. നാടിന്റെ വൈവിധ്യത്തെ തകർക്കാൻ നരേന്ദ്ര മോദിയെ അനുവദിക്കില്ല. ആന്ധ്രയിലെയും മാടായിയിലെയും വൈവിധ്യം നിലനിർത്തണം.”- നിറഞ്ഞ കയ്യടികള്‍ക്കിടയില്‍ യെച്ചൂരി പറഞ്ഞു.

ഹിന്ദു ആഘോഷങ്ങള്‍ക്ക് ജനങ്ങള്‍ മാംസാഹാരം കഴിക്കുന്നുവെന്ന് മോദി ഈയിടെ തിരഞ്ഞെടുപ്പ് പ്രസം​ഗത്തിൽ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് യെച്ചൂരി നല്‍കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top