ഗോവിന്ദനെ തള്ളി യെച്ചൂരി; കളമശേരി സ്ഫോടനത്തിൽ കേന്ദ്ര കമ്മിറ്റിയുടേതാണ് സിപിഎം നിലപാട്

ന്യൂഡൽഹി: കളമശേരിയിൽ യഹോവ സാക്ഷി സമ്മേളനത്തിനിടയിൽ ഉണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ അഭിപ്രായത്തെ തള്ളി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കളമശ്ശേരി സ്ഫോടനത്തെക്കുറിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി പറഞ്ഞതാണ് പാർട്ടി നിലപാടെന്ന് യെച്ചൂരി അറിയിച്ചു. പലസ്തീന്‍ വിഷയത്തില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് സ്ഫോടനമെന്ന എം.വി. ഗോവിന്ദന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി.

എംവി ഗോവിന്ദന്‍ ഏതു സാഹചര്യത്തിലാണ് അങ്ങനെയൊരു പ്രസ്താവന നടത്തിയതറിയില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു. കളമശ്ശേരി ബോംബ് സ്ഫോടനത്തെ സിപിഎം കേന്ദ്ര കമ്മിറ്റി അപലപിക്കുകയാണ്. സാമൂഹികാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കേരള ജനത ഉണർന്ന് പ്രവർത്തിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

സംവരണം ഉറപ്പിക്കാൻ ദേശീയ തലത്തിൽ ജാതി സെൻസസ് നടത്തണം. രാജസ്ഥാനിൽ 17 സീറ്റിലും മധ്യപ്രദേശിൽ 4 സീറ്റിലും ഛത്തീസ്ഘട്ടിൽ 3 സീറ്റിലും പാർട്ടി മത്സരിക്കും. തെലങ്കാനയിൽ ചർച്ച തുടരുകയാണെന്നും സീതാറാം യെച്ചൂരി അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top