കേരളത്തിലെ ജെഡിഎസിന് തൽക്കാലം ആശ്വസിക്കാം; എൽഡിഎഫിൽ തുടരാം, പാർട്ടിയെ പൂർണവിശ്വാസമെന്ന് എം വി ഗോവിന്ദൻ

പാലക്കാട്: ജെഡിഎസ് സംസ്ഥാന ഘടകത്തിന് പൂർണ പിന്തുണയുമായി സിപിഎം. ബിജെപിക്കൊപ്പമെന്ന ദേശിയ നേതൃത്വത്തിന്റെ തീരുമാനത്തിന് ഘടക വിരുദ്ധമായ നിലപാടാണ് ജെഡിഎസ് സംസ്ഥാന നേതൃത്വം സ്വീകരിച്ചിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇടതുപക്ഷത്തിനൊപ്പം ഉറച്ചു നിൽക്കാം എന്നതാണ് അവരുടെ തീരുമാനം, അതിൽ ധാർമികക്കുറവില്ല. ജെ ഡി എസിലെ മറ്റു പ്രശ്നങ്ങൾ അവർ തന്നെ പരിഹരിക്കും. അത് സംബന്ധിച്ച് സിപിഎം ഒരു നിർദേശവും നൽകേണ്ട കാര്യമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

കേരളത്തിൽ കോൺഗ്രസ്സും ബിജെപിയും സിപിഎമ്മിനെ പൊതുശത്രുവായി പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ കോലീബി സഖ്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സിപിഎമ്മിന്റെ മുഖ്യശത്രു ബിജെപിയാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ബാക്കി പാര്‍ട്ടിയെല്ലാം മൃദുഹിന്ദുത്വം കളിക്കുന്നു. ബിജെപി വിരുദ്ധ വോട്ട് ഒരു തരത്തിലും ഛിന്നഭിന്നമാവാതെ ഏകോപിപ്പിക്കുക എന്ന നിലപാടാണ് സിപിഎമ്മിന്റേത്. ബിജെപിയെ പരാജയപെടുത്തുകയാണ് പ്രധാന ലക്ഷ്യം എന്നാൽ യുഡിഎഫ് ബിജെപിയെ സഹായിക്കാനുള്ള നിലപാടാണെടുക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വം കൊടുക്കേണ്ട സംസ്ഥാനങ്ങളില്‍ മറ്റു പാര്‍ട്ടികളുമായി കോണ്‍ഗ്രസിന് യോജിപ്പിലെത്താനാവുന്നില്ല. ബിജെപിയെ തകര്‍ക്കണമെങ്കിൽ അവർക്കെതിരായ വിഭവങ്ങളെ ഏകോപിപ്പിക്കണം. അതില്‍ കോണ്‍ഗ്രസ് ദയനീയ പരാജയമാണ്. ബിജെപിയും യുഡിഎഫും പരസ്പരം സഹായകരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു.

കര്‍ണ്ണാടകയില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിന് പിണറായി വിജയന്റെ സമ്മതമുണ്ടായിരുന്നതായും കേരള ഘടകവും ഇത് അംഗീകരിച്ചതായും ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ സിപിഎം ബിജെപി ബന്ധത്തിന്റെ തെളിവെന്ന വിമര്‍ശനം പ്രതിപക്ഷം ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന നേതൃത്വവും ദേവഗൗഡയെ തള്ളുകയും പരാമര്‍ശം അസംബന്ധമെന്ന് പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ തന്നെ ദേവഗൗഡ പിണറായി വിജയന്‍ സഖ്യത്തിന് സമ്മതിച്ചുവെന്ന പരാമര്‍ശം തിരുത്തുകയും ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top