പാർട്ടിയെ നിയന്ത്രിക്കുന്നത് റിയാസും ശശിയും; എത് പൊട്ടനും മന്ത്രിയാവാമെന്ന് പിവി അൻവർ

സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ വീണ്ടും പിവി അൻവർ എംഎൽഎ. പാർട്ടിയെ നിയന്ത്രിക്കുന്നത് മന്ത്രി മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ പൊളിറ്റക്കൽ സെക്രട്ടറി പി ശശിയും ചേർന്നാണെന്ന് അൻവർ ഇന്ന് ആരോപിച്ചു. നേതാക്കളുടെ സീനിയോറിറ്റി മറികടന്നാണ് മുഹമ്മദ് റിയാസിനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയത്. റിയാസിനെ മന്ത്രിയാക്കിയതിലും നിലമ്പൂർ എംഎൽഎ ഇന്ന് പ്രതികരികരിച്ചു. അദ്ദേഹം മന്ത്രിയായതിൽ തെറ്റില്ല. എത് പൊട്ടനും മ​ന്ത്രിയാകാമെന്നായിരുന്നു പ്രതികരണം. ഒരു സ്വകാര്യ മാധ്യമങ്ങള്‍ക്ക് നല്‍കിയ നൽകിയ അഭിമുഖങ്ങളിലായിരുന്നു ഇടത് എംഎൽഎ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് ശശിയും റിയാസുമാണ്. പിണറായിസമാണ് ഇപ്പോൾ സിപിഎമ്മിലുള്ളത്. മറ്റ് നേതാക്കൾക്ക് പിണറായിയെ പേടിയാണ്. തെറ്റ് ചൂണ്ടിക്കാട്ടാൻ നേതാക്കൾക്ക് കഴിയുന്നില്ല. പുനപരിശോധനക്ക് നേതാക്കൾ തയാറാവണം. പി ശശിയെ പിണറായിക്കും ഭയമാണ്. എന്താണ് മുഖ്യമന്ത്രി പറഞ്ഞ ശശിയുടെ മാതൃകാ പ്രവര്‍ത്തനമെമെന്ന് അന്‍വര്‍ ചോദിച്ചു. പാര്‍ട്ടിയിലെ രണ്ടാമനാകാണമെന്ന് റിയാസിന്‍റെ മോഹമുണ്ടാകാം. മുഖ്യമന്ത്രിക്കും ആ ആഗ്രഹമുണ്ടാകാമെങ്കിലും അത് നടക്കാന്‍ പോകുന്നില്ല. എന്നാൽ പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദൻ നിസഹായനാണെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി.

പൂരം കലക്കിയത് ആരാണെന്ന് ഇപ്പോൾ വ്യക്തമായി. ഇനി അതിൽ ഒരു അന്വേഷണ പ്രഹസനത്തിന്റെ കാര്യമില്ല. ആരെയും കണ്ടിട്ടല്ല താൻ ഇതിന് ഇറങ്ങിയത്. ജലീലിന്റെ പിന്തുണ ഇല്ലെങ്കിൽ വേണ്ട. താൻ പറഞ്ഞ കാര്യങ്ങൾ പാർട്ടിയും സമൂഹവും പരിശോധിക്കട്ടെ. പാർട്ടിയെ വെല്ലുവിളിച്ചിട്ടില്ല. നേതൃത്വത്തെ ചോദ്യം ചെയ്യും. ഇനിയും കാര്യങ്ങൾ പറയുമെന്ന് അൻവർ വ്യക്തമാക്കി. ആരോപണങ്ങള്‍ ഉന്നയിച്ചതിന്‍റെ പേരില്‍ ജയിലില്‍ അടച്ചാലും പ്രശ്നമില്ല. താനിപ്പോള്‍ നില്‍ക്കുന്നത് ജനകീയ കോടതിയുടെ മുന്നിലാണ്. സാധാരണ ജനങ്ങള്‍ എന്നെ മനസിലാക്കും എന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴും താൻ എൽഡിഎഫിൽ തന്നെയാണ്. മുന്നണികൺവീനർ പറഞ്ഞാൽ പാർലമെന്ററി പാർട്ടി യോഗത്തിൽ പ​ങ്കെടുക്കും. സ്വർണ പൊട്ടിക്കലുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രി-ബി.ജെ.പി ബന്ധത്തിനും തനിക്ക് നൽകാൻ തെളിവുകളില്ല. എഡിജിപി അജിത് കുമാര്‍ അനധികൃത സ്വത്ത് സമ്പാദിച്ചതിന്‍റെ രേഖകള്‍ അടക്കമാണ് നല്‍കിയത്. എന്നിട്ട് നടപടി സ്വീകരിച്ചില്ല. കോൺഗ്രസിന്റെ വാതിൽ തുറക്കാനല്ല താൻ വന്നതെന്നും ഇടത് എംഎൽഎ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top