സിപിഎം കോട്ടയം ജില്ലാസെക്രട്ടറി എവി റസല്‍ അന്തരിച്ചു; മൃതദേഹം ചെന്നൈ അപ്പോള ആശുപത്രിയില്‍

സിപിഎം കോട്ടയം ജില്ലാസെക്രട്ടറി എവി റസല്‍ അന്തരിച്ചു. അസുഖബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റിയംഗവും ഏഴുവര്‍ഷം ജില്ലാ സെക്രട്ടറിയുമായിരുന്നു. സിഐടിയു അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗമാണ്. വിഎന്‍ വാസവന്‍ മന്ത്രിയായതോടെയാണ് റസല്‍ ജില്ലാസെക്രട്ടറി സ്ഥാനത്ത് എത്തിയത്.
കോട്ടയത്തെ സിപിഎമ്മിന്റെ സൗമ്യമുഖം ആയിരുന്നു. 1981ലാണ് സിപിഎം അംഗമാകുന്നത്. പടിപടിയായി ഉയര്‍ന്ന് വന്ന റസല്‍ 28 വര്‍ഷമായി ജില്ലാ കമ്മിറ്റി അംഗമാണ്. ചങ്ങനാശേരി അര്‍ബന്‍ ബാങ്ക് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2006ല്‍ ചങ്ങനാശേരിയില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 1849 വോട്ടിനായിരുന്നു കോരള കോണ്‍ഗ്രസ് എമ്മിലെ സിഎഫ് തോമസിനോട് തോറ്റത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here