മന്ത്രി റിയാസിനെ സിപിഎമ്മിലെ ശക്തി കേന്ദ്രമാക്കാന്‍ ഇറങ്ങി സാക്ഷാല്‍ പിണറായി; കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ മുഴുവന്‍ സമയം പങ്കെടുക്കുന്നു
സിപിഎമ്മിലെ പുതിയ ശക്തി കേന്ദ്രമാകാനുളള ശ്രമത്തിലാണ് മന്ത്രി മുഹമ്മദ് റിയാസ്. പ്രത്യേകിച്ചും കോഴിക്കോട് ജില്ലയില്‍. അതിവേഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്കും അവിടെ നിന്നും ബേപ്പൂര്‍ വഴി മന്ത്രി കസേരയിലും എത്തിയ റിയാസ് ഇപ്പോള്‍ ലക്ഷ്യമിടുന്നത് ജില്ലയുടെ പൂര്‍ണ്ണമായ നിയന്ത്രണമാണ്. പാര്‍ട്ടിയില്‍ നിന്നും ഈ നീക്കത്തിനെതിരെ വലിയ മുറുമുറുപ്പുണ്ട്. ഇതിനെ ഒതുക്കാനും വിമര്‍ശനങ്ങളെ നിയന്ത്രിക്കാനുമാണ് മുഖ്യമന്ത്രി മുഴുവന്‍ സമയവും കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്നാണ് വിയലിരുത്തല്‍.
ജില്ലാ സമ്മേളനം ആരംഭിച്ച ശേഷം മൂന്ന് ജില്ലാ സമ്മേളനങ്ങളില്‍ മാത്രമാണ് മുഖ്യമന്ത്രി മഴുവന്‍ സമയവും പങ്കെടുത്തത്. ഇവിടെയെല്ലാം കാര്യമായ സംഘടനാ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ കോഴിക്കോട് സംഘടനാ പ്രശ്‌നങ്ങളില്ല. എന്നാല്‍ റിയാസിനെതിരെ വിമര്‍ശനം ഉറപ്പുമാണ്.
ജില്ലാ സെക്രട്ടറിയായ പി മോഹനന്‍ മൂന്ന് ടേം പൂര്‍ത്തിയാക്കുന്നതിനാല്‍ സ്ഥാനത്തു നിന്നും മാറും. അതുകൊണ്ട് തന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്തിനായി റിയാസ് വിഭാഗവും മറു വിഭാഗവും ശക്തമായ വടംവലി നടക്കുന്നുണ്ട്. ഇത് പരിധി വിട്ടുപോകാതിരിക്കാനുള്ള കരുതലാണ് പിണറായിയുടെ സാന്നിധ്യം. വടകരയിലെ ദയനീയ പരാജയം, സിപിഎം പ്രതിക്കൂട്ടിലായ പിഎസ്‌സി കോഴ വിവാദം ഇതെല്ലാം സമ്മേളനത്തില്‍ ചൂടേറിയ വിഷയമാകാം. റിയാസിനെ വിമര്‍ശിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനവും വിമര്‍ശിക്കപ്പെടും എന്ന് ഉറപ്പാണ്.
ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രി തന്നെ മറുപടിയും നല്‍കും. ജില്ലാ സെക്രട്ടറി സ്ഥാനം ലക്ഷ്യമിട്ട് ഒരുകൂട്ടം നേതാക്കള്‍ രംഗത്തുണ്ട്. പി മോഹനന്റെ ഭാര്യ കെകെ ലതിക, എ പ്രദീപ് കുമാര്‍, കെകെ ദിനേശന്‍, എം മെഹബൂബ് ഇവരെല്ലാം സ്ഥാനം പ്രതീക്ഷിക്കുന്നവരാണ്. ഇവരില്‍ ആര്‍ക്കാകും റിയാസിന്റെ പിന്തുണ ലഭിക്കുക എന്നാണ് ഇനി അറിയേണ്ടത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here