ഇപിക്കും ദിവ്യക്കും തെറ്റുപറ്റിയെന്ന് മുഖ്യമന്ത്രി; ഇരുവര്‍ക്കും എതിരെയുള്ള പാര്‍ട്ടി നടപടി ശരിയായ രീതിയില്‍

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യയ്ക്കും ഇ.പി.ജയരാജനും തെറ്റുപറ്റിയെന്ന് മുഖ്യമന്ത്രി. സിപിഎം കോഴിക്കോട് ജില്ല സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍.
കണ്ണൂർ മുൻ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് ദിവ്യക്ക് തെറ്റുപറ്റി. ദിവ്യ പരാതി പറയേണ്ട സ്ഥലത്ത് പറഞ്ഞില്ല. വിളിക്കാത്ത പരിപാടിക്ക് പോയി. കാര്യങ്ങള്‍ അവതരിപ്പിച്ചു. ഇത് ശരിയായ നടപടിയായിരുന്നില്ല. ദിവ്യക്ക് എതിരായ ആരോപണങ്ങള്‍ പാര്‍ട്ടി പരിശോധിച്ചു. അതെല്ലാം ശരിവയ്ക്കുകയും ചെയ്തു. മുഖ്യമന്ത്രി പറഞ്ഞു.
ഇ.പി.ജയരാജന്‍ തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയെ പ്രതിരോധത്തിലാക്കി. ഇപിയുടെ വീഴ്ചയിൽ തിരുത്തൽ നടപടി പാർട്ടി സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here