സിപിഎമ്മിലെ തെറ്റ് ചൂണ്ടിക്കാട്ടുന്നവരെ കമ്മീഷനെ വെച്ചു ഒതുക്കുന്നു; നെറികേടുകൾക്ക് ഒത്താശ ചെയ്യുന്നവരെ സംരക്ഷിക്കുന്നു; കുട്ടനാട് മോഡൽ കലാപം ജില്ലയിലെ മറ്റിടങ്ങളിലേക്കും

ആലപ്പുഴ: സിപിഎം നേതൃത്വത്തിനെതിരെ സംസാരിക്കുന്നവരെ ഒതുക്കുന്ന പാർട്ടി നടപടികൾതിരെ നടന്ന കുട്ടനാട് മോഡൽ കലാപം ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. പാർട്ടി നേതൃത്വത്തിൻ്റെ തെറ്റ് ചൂണ്ടിക്കാട്ടുന്നവരെ കമീഷനെ വെച്ച് നടപടിയെടുക്കുകയും പുറത്താക്കുകയും ചെയ്യുന്നു. നേതൃത്വത്തിൻ്റെ തെറ്റുകൾക്ക് ഒത്താശ ചെയ്യുന്നവരെ സംരക്ഷിക്കുന്നു. ഇതാണ് കുട്ടനാട്ടില്‍ സിപിഎം നേതൃത്വത്തിനെതിരെ വിമത വിഭാഗം ചൂണ്ടിക്കാട്ടിയ പ്രധാന ആരോപണം. സംസ്ഥാന ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ പേരെടുത്ത് രൂക്ഷമായ ഭാഷിൽ വിമർശിച്ച് പരസ്യമായ രംഗത്ത് വന്ന വിമതർ പിന്നീട് സിപിഐയിൽ ചേരുകയയായിരുന്നു.
ഏറെ നാളുകളായി സിപിഎമ്മിനുള്ളില്‍ കടുത്ത വിഭാഗിയത പുകഞ്ഞ് നിൽക്കുന്ന കായംകുളത്ത് ഏരിയാ കമ്മിറ്റി അംഗങ്ങള്‍ പരസ്യമായി നേതൃത്വത്തിനെതിരെ രംഗത്ത് വരാനുള്ള തയ്യാറെടുപ്പിലാണ്. 12 ഏരിയാ കമ്മിറ്റി അംഗങ്ങള്‍ താമസിയാതെ പാര്‍ട്ടി വിട്ട് പുറത്ത് വരുമെന്നാണ് വിമതരുടെ അവകാശവാദം. ചില സിപിഎം നേതാക്കളുടെ ധിക്കാരപരമായ നിലപാടിനോടുള്ള സ്വാഭാവിക പ്രതികരണമാണ് ഇതെന്നാണ് കുട്ടനാട്ടിൽ വിമത നീക്കങ്ങള്‍ക്ക് നേതൃത്വം നൽകുന്ന രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്ര കുമാര്‍ പറയുന്നത്.
കഞ്ഞിക്കുഴി, ഹരിപ്പാട്, കായംകുളം ഭാഗങ്ങളില് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളും പ്രവര്‍ത്തകരും കുട്ടനാട്ടിലെ വിമതരുമായും സിപിഐ നേതാക്കളുമായും ആശയവിനിമയം ആരംഭിച്ചു. കായംകുളത്തെ 12 ഏരിയാ കമ്മിറ്റി അംഗങ്ങള്‍ താമസിയാതെ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വരുമെന്നാണ് വിമതപക്ഷം അവകാശപ്പെടുന്നത്.
ഇത് സൂചിക്കുന്നത് കുട്ടനാട് മോഡല്‍ ആലപ്പുഴ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നതിനെയാണ്. നേതൃത്വത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ രംഗത്തിറക്കാന്‍ വിമതപക്ഷം നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കഞ്ഞിക്കുഴി, ഹരിപ്പാട്, കായംകുളം ഭാഗങ്ങളില് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളും പ്രവര്‍ത്തകരും കുട്ടനാട്ടിലെ വിമതരുമായി ആശയവിനിമയം നടത്തിക്കഴിഞ്ഞു. സിപിഐ നേതൃത്വവുമായും ഇവര്‍ ആശയ വിനിമയം നടത്തുണ്ട്. ഉടൻ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും വിമതപക്ഷ നേതാക്കളും പ്രവർത്തകരും പാർട്ടി വിടുമെന്നാണ് സൂചന.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here