പോക്സോ കേസിൽ സിപിഎം നേതാവും സുഹൃത്തും അറസ്റ്റിൽ; പീഡന വിവരം പുറത്തായത് 16കാരി വയറുവേദനക്ക് ചികിത്സ തേടിയപ്പോൾ

കാസർകോട് അമ്പലത്തറയിൽ സിപിഎം പ്രാദേശിക നേതാവും സുഹൃത്തും പോക്സോ കേസിൽ അറസ്റ്റിൽ. സിപിഎം മുൻ ബ്ലോക്ക് കമ്മറ്റി സെക്രട്ടറി എംവി തമ്പാൻ (53), വ്യാപാരിയായ സുഹൃത്ത് സജി (51) എന്നിവരാണ് പിടിയിലായി. വയറുവേദനക്ക് ചികിത്സ തേടിയ 16കാരി ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.
കഴിഞ്ഞ മാസമാണ് പെൺകുട്ടിയെ വയറുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടുകാർക്കൊപ്പം സജിയും ആശുപത്രിയിൽ എത്തിയിരുന്നു. അന്ന് ഗർഭിണിയാണെന്ന വിവരം പെൺകുട്ടി വീട്ടുകാരിൽനിന്ന് തന്ത്രപൂർവ്വം മറച്ചുവയ്ക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സ്വകാര്യ ആശുപത്രിയിൽ വീണ്ടുംപരിശോധനക്ക് എത്തിയപ്പോഴാണ് സംഭവം മാതാപിതാക്കൾ അറിഞ്ഞത്.
പെൺകുട്ടിക്ക് പ്രായപൂർത്തി ആയിട്ടില്ലെന്നു മനസിലാക്കിയ ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിപിഎം നേതാവും സുഹൃത്തും അറസ്റ്റിലായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here