ബംഗാള്‍ മുന്‍മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു; വിട പറഞ്ഞത് സിപിഎമ്മിലെ അതികായന്‍
ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസായിരുന്നു. ന്യുമോണിയ ബാധിച്ച് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.
34 വര്‍ഷം നീണ്ട ബംഗാളിലെ സിപിഎം ഭരണത്തില്‍ അവസാന മുഖ്യമന്ത്രിയായിരുന്നു ബുദ്ധദേവ് ഭട്ടാചാര്യ. 2000 മുതല്‍ 2011വരെയാണ് ഭട്ടാചാര്യ മുഖ്യമന്ത്രിയായിരുന്നത്. ജ്യോതി ബസുവില്‍ നിന്നാണ് അദ്ദേഹം അധികാരം ഏറ്റെടുത്തത്. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് ജ്യോതി ബസു മന്ത്രിസഭകളില്‍ നിര്‍ണ്ണായക സ്ഥാനങ്ങളിലുണ്ടായിരുന്നു.
ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭരണകാലത്താണ് നന്ദിഗ്രാമിലും സിംഗൂരിലും വെടുവയ്പ്പുണ്ടായത്. ഇത് 34 വര്‍ഷം നീണ്ട ഇടത് ഭരണത്തിന്റെ അന്ത്യവും കുറിച്ചു. 2011ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബുദ്ധദേവ് ഭട്ടാചാര്യയടക്കമുള്ള പ്രമുഖരെല്ലാം തോല്‍ക്കുകയും ചെയ്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here