സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകളില്ല; അറസ്റ്റ് വന്നാൽ നേരിടും; എന്തും ചെയ്യാൻ മടിക്കാത്തവർ അധികാരത്തിൽ വന്നാൽ ഇതിലപ്പുറവും നടക്കും; കേരള ബാങ്ക് വൈസ് പ്രസിഡണ്ട് എം കെ കണ്ണൻ

തൃശൂർ : കരുവന്നൂർ അടക്കം ഒരിടത്തും പാർട്ടിക്ക് രഹസ്യ അക്കൗണ്ടുകൾ ഇല്ലെന്ന് സിപിഎം നേതാവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എംകെ കണ്ണൻ. നിയമപരമായി പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയാണ് സിപിഎം. കെവൈസി പോലുമില്ലാതെ അക്കൗണ്ടുകൾ തുറന്നുവെന്നത് ഇഡിയുടെ ആരോപണം മാത്രമാണ്. താൻ കൈകാര്യം ചെയ്യുന്ന ഒരിടത്തും സിപിഎമ്മിന് ഇത്തരത്തിൽ അക്കൗണ്ടില്ല. ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതൊന്നും കേരളത്തിൽ വില പോകില്ലെന്നും കണ്ണൻ പറഞ്ഞു.

ഇഡിയുടെ നടപടിയെ ധൈര്യമായി നേരിടും. സിപിഎമ്മിന് ഒന്നും ഒളിക്കാനില്ല. അറസ്റ്റ് വന്നാലും നേരിടുക തന്നെ ചെയ്യുമെന്നും കണ്ണൻ പറഞ്ഞു. ഇപ്പോഴത്തെ ഇഡി നീക്കത്തിന് പിന്നിൽ രാഷ്ട്രീയ വിരോധമാണ്. തിരഞ്ഞെടുപ്പിൽ ഗുണം ഉണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതുകൊണ്ടൊന്നും ബിജെപിക്ക് തൃശൂരിൽ ഒരു നേട്ടവും ഉണ്ടാകില്ല. രാജ്യത്ത് ഏകാധിപത്യ ഭരണമാണ് നടക്കുന്നത്. അതിനാൽ ഇതല്ല ഇതിനപ്പുറവും സംഭവിക്കും. ഇത്തരം നടപടികളെ എതിർത്ത് തോൽപ്പിച്ച് തന്നെയാണ് ഇതുവരെയും എത്തിയത്. അതുകൊണ്ടുതന്നെ ഈ നീക്കങ്ങളെയും നേരിടും. പാർട്ടിയുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും കണ്ണൻ പറഞ്ഞു.

സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന റിപ്പോർട്ട് റിസർവ്ബാങ്കിനും തിരഞ്ഞെടുപ്പ് കമ്മിഷനും ഇഡി കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഇതിന് പിന്നാലെ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് ഇഡി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top