ഗവര്‍ണര്‍ക്ക് എതിരെ സിപിഎം നേതാവ്; ഭ്രാന്തുള്ളവര്‍ ഗവര്‍ണര്‍ ആകരുതെന്ന് ഭരണഘടന പറഞ്ഞിട്ടില്ലെന്ന് സ്വരാജ്
ഗവര്‍ണര്‍ക്ക് എതിരെ വിവാദ പരാമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ്. ഭ്രാന്തുള്ളവര്‍ക്ക് എംപിയോ എംഎല്‍എയോ ആകാനാവില്ലെന്ന് ഭരണഘടനയിലുണ്ട്. പക്ഷെ ഭ്രാന്തുള്ളവര്‍ ഗവര്‍ണര്‍ ആകരുതെന്ന് ഭരണഘടന പറഞ്ഞിട്ടില്ല. ആരിഫ് മുഹമ്മദ് ഖാന്‍ ഭാവിയില്‍ ഗവര്‍ണര്‍ ആകുമെന്ന ദീര്‍ഘവീക്ഷണത്തോടെ ഒഴിവാക്കിയതാകാം-സ്വരാജ് പറഞ്ഞു.
കണ്ണൂരിൽ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു പ്രതികരണം. ഇതിന് മുന്‍പും ഗവര്‍ണര്‍ക്ക് എതിരെ വിവാദ പരാമര്‍ശവുമായി സ്വരാജ് രംഗത്തുവന്നിരുന്നു.
“ഗവര്‍ണര്‍ പദവിയില്‍ തുടരാന്‍ യോഗ്യത ഇല്ലാത്തയാളാണ് ആരിഫ് മുഹമ്മദ് ഖാന്‍. സംഘ്പരിവാറിന്റെ വിനീത വിധേയനാണ് ഗവര്‍ണര്‍. കാലുമാറിയ അവസരവാദി. അദ്ദേഹത്തിന് പദവികള്‍ ഇല്ലാതെ ജീവിക്കാന്‍ ആകില്ല.” – സ്വരാജ് വിമര്‍ശിച്ചു. ഗവര്‍ണര്‍ പദവി ആവശ്യമില്ലെന്നാണ് സിപിഎം നിലപാടെന്ന് സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞതിന് പിന്നാലെയായിരുന്നു സ്വരാജിന്റേയും വിമര്‍ശനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here