കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാന്‍ പികെ ശശി; പാര്‍ട്ടി നടപടിയില്‍ കടുത്ത അമര്‍ഷത്തില്‍ മുതിര്‍ന്ന നേതാവ്

ഫണ്ട് തിരിമറിയുടെ പേരില്‍ സിപിഎം അച്ചടക്ക നടപടിയെടുത്ത പികെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കും. ഇന്നോ നാളെയോ രാജി നല്‍കുമെന്നാണ് വിവരം. അച്ചടക്ക നടപടിയുടെ ഭാഗമായി ശശിയെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്നും നീക്കം ചെയ്യാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ ശശിക്ക് കടുത്ത അമര്‍ഷമുണ്ട്. ഇത് പ്രകടപ്പിക്കുന്നതിന്റെ ഭാഗമായാണ് പാര്‍ട്ടി ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ കെടിഡിസി ചെയര്‍മാന്‍ സ്ഥാനം ഒഴിയുന്നത്. പാർട്ടി നടപടിയില്‍ അപ്പീല്‍ നല്‍കാനും ശശി നീക്കം തുടങ്ങിയിട്ടുണ്ട്.

സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് ശശിക്കെതിരെ നടപടി തീരുമാനിച്ചത്. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫിസ് നിര്‍മാണ ഫണ്ടില്‍ തിരിമറി നടത്തിയെന്നാണ് ശശിക്കെതിരായ പ്രധാന ആരോപണം. ഇതുസംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷണം നടത്തിയിരുന്നു. ഈ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് ജില്ലാ കമ്മിറ്റിയംഗമായ ശശിയെ ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയത്. വിഭാഗീയതയെ തുടര്‍ന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് ശശിയെ നേരത്തേ തരംതാഴ്ത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top