ലോക്കല്‍ സമ്മേളനത്തില്‍ സിപിഎം നേതൃത്വം അവഹേളിച്ചു; മനം മടുത്ത് നേതാവ് പാര്‍ട്ടി വിട്ടു

ലോക്കല്‍ സമ്മേളനത്തില്‍ അവഹേളിക്കപ്പെട്ടതിനെ തുടര്‍ന്ന് സിപിഎം നേതാവ് പാര്‍ട്ടി വിട്ടു. ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്നാണ് രാജി. വൈപ്പിൻ ഏരിയ കമ്മിറ്റിയംഗവും കെഎസ്കെടിയു ഏരിയ വൈസ് പ്രസിഡന്റ്റുമായ എൻ.സി.മോഹനനാണ് രാജിവച്ചത്. കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തിൽ മോഹനനെ ലോക്കൽ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയിരുന്നു.
ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് ലോക്കൽ സെക്രട്ടറിക്കെതിരെ നിലപാട് എടുത്തിരുന്നു. ഇതിന് പ്രതികാരമായി ലോക്കൽ സമ്മേളനത്തിൽ തന്നെ അവഹേളിച്ചു എന്നാണ് മോഹനനന്‍റെ ആരോപണം.
നാല് പതിറ്റാണ്ട് കാലത്തെ പാർട്ടി ബന്ധം അവസാനിപ്പിക്കുകയാണെന്നും എന്നാൽ കമ്മ്യൂണിസ്റ്റുകാരനായി ജീവിക്കുമെന്നും മോഹനൻ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here