സരോജിനി ബാലാനന്ദൻ അന്തരിച്ചു
August 30, 2023 10:58 AM

എറണാകുളം: ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ സംസ്ഥാന അധ്യക്ഷ സരോജിനി ബാലാനന്ദൻ അന്തരിച്ചു. 87 വയസ്സായിരുന്നു. എറണാകുളം വടക്കൻ പറവൂരിൽ ആയിരുന്നു അന്ത്യം. മൃതദേഹം ഡോൺ ബോസ്കോ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സിപിഎമ്മിന്റെ സമുന്നത നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന ഇ.ബാലനന്ദന്റെ ഭാര്യയാണ് സരോജിനി ബാലാനന്ദൻ. 1996-ൽ ആലുവയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. 1980-85 കാലത്ത് കളമശേരി പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു.

1985 മുതൽ 2012 വരെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ഒടുവിൽ തിരുവനന്തപുരം സമ്മേളനത്തിൽ, സംസ്ഥാന കമ്മറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടപ്പോൾ കണ്ണീരോടെയാണ് സരോജിനി ബാലാനന്ദൻ വേദി വിട്ടുപോയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here