ഷാജന്‍ സ്‌കറിയയെ തല്ലിയ രാജേഷ് കൃഷ്ണയെ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് ഇറക്കിവിട്ട് സിപിഎം; ഗോവിന്ദനിട്ട് പണിഞ്ഞ് ഇപി പ്രതികാരം

മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ വിദേശ പ്രതിനിധിയായി ഉള്‍പ്പെടുത്തിയ രാജേഷ് കൃഷ്ണയെ ഒഴിവാക്കി സിപിഎം. ആദ്യമായാണ് പ്രവാസിയായ ഒരാളെ വിദേശ പ്രതിനിധിയായി ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ രാജേഷ് കൃഷ്ണയുടെ ചില ബിസിനസ് ബന്ധങ്ങളും പരാതികളും ചൂണ്ടികാട്ടിയാണ് അവസാന നിമിഷം ഒഴിവാക്കിയത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ മധുരയില്‍ എത്തിയ രാജേഷ് കൃഷ്ണയോട് സമ്മേളന വേദി വിടാന്‍ സിപിഎം നിര്‍ദ്ദേശം നല്‍കി.

കേന്ദ്ര കമ്മറ്റിയംഗമായ ഇപി ജയരാജന്‍ അടക്കം ശക്തമായ എതിര്‍പ്പ് ഉന്നയിച്ചതോടെയാണ് രാജേഷ് കൃഷ്ണയെ ഒഴിവാക്കിയത്. തെറ്റായ സന്ദേശം നല്‍കുന്ന നീക്കമാണെന്നും ആരോപണ വിധേയനായ വ്യക്തിയാണെന്നും ചൂണ്ടികാട്ടിയാണ് ഇപി പക്ഷം എതിര്‍പ്പ് ഉയര്‍ത്തിയത്. വിവാദങ്ങള്‍ വേണ്ട എന്ന ധാരണയിലാണ് രാജേഷ് കൃഷ്ണയെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.

2023 മെയിൽ മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ ന്യൂസ് ചാനലിന്റെ എഡിറ്ററായ ഷാജന്‍ സ്‌കറിയയെ ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ വച്ച് കൈയ്യേറ്റം ചെയ്തതോടെയാണ് രാജേഷ് കൃഷ്ണ സിപിഎം സൈബര്‍ ഇടത്തില്‍ താരമായത്. സിപിഎം നേതാക്കളുമായി അടുത്ത ബന്ധമാണ് രാജേഷ് കൃഷ്ണക്കുള്ളത്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മകന്റെ ബിനാമി എന്ന പ്രചരണവും രാജേഷ് കൃഷ്ണക്കെതിരെ പലപ്പോഴും ഉയര്‍ന്നിട്ടുണ്ട്.

മമ്മൂട്ടി നായകനായ പുഴു എന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവാണ് രജാഷ് കൃഷ്ണ. ചിത്രത്തിന്റെ സംവിധായികയായ പിടി രതീനയുടെ ഭര്‍ത്താവ് ഷര്‍ഷാദ് ഇയാള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. സിപിഎമ്മിന് ഷര്‍ഷാദ് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇത് പൊടിതട്ടിയെടുത്താണ് ഇപി കേന്ദ്രകമ്മറ്റിയില്‍ പരാതി നല്‍കിയത്. സിപിഎമ്മില്‍ തനിക്കിട്ട് പണിത എംവി ഗോവിന്ദനുള്ള മറുപടി കൂടിയാണ് ഇപി കിട്ടയ അവസരത്തില്‍ നല്‍കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here