ആളെക്കൂട്ടി സംഘര്‍ഷമുണ്ടാക്കിയത് കോണ്‍ഗ്രസ്; നാടകം അങ്ങേയറ്റം ദുരൂഹവും സംശയാസ്പദവുമെന്ന് മന്ത്രി രാജേഷ്

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കള്ളപ്പണ ഇടപാട് നടക്കുന്നുണ്ടോയെന്ന സ്വാഭാവിക പരിശോധനയെ കോണ്‍ഗ്രസ് എന്തിനാണ് അട്ടിമറിക്കുന്നതെന്ന് മന്ത്രി എംബി രാജേഷ്. കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ മാത്രമല്ല പരിശോധന നടന്നത്. സിപിഎം നേതാക്കളുടെ മുറികളിലും പരിശോധന നടന്നിട്ടുണ്ട്. അവര്‍ പൂര്‍ണ്ണമായും പോലീസ് നടപടികളോട് സഹകരിക്കുകയാണ് ചെയ്തത്. എന്നാല്‍ കോണ്‍ഗ്രസ് ആളുകളെ കൂട്ടി പൊലീസ് റെയ്ഡ് അട്ടിമറിക്കുകയാണ് ചെയ്തത്. ഇത് അങ്ങേയറ്റം ദുരൂഹവും സംശയാസ്പദവുമാണെന്ന് എംബി രാജേഷ് ആരോപിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് മന്ത്രിയായ തന്റെ വാഹനം പോലും പരിശോധിച്ചിട്ടുണ്ട്. എന്തിനാണ് പരിശോധനയെ ഇത്ര വലിയ പുകിലായി കാണുന്നത്? അത് സ്വഭാവികമായ കാര്യമാണ്. ഇപ്പോള്‍ നടക്കുന്നത് വസ്തുതകളെ വക്രീകരിക്കാനുള്ള ശ്രമമാണ്. രണ്ട് വനിതാ നേതാക്കളുടെ മുറിയില്‍ മാത്രമല്ല പൊലീസ് പരിശോധിച്ചത്. ആദ്യം പരിശോധിച്ചത് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ ടിവി രാജേഷിന്റെ മുറിയാണ്. പിന്നീട് എംവി നികേഷ് കുമാറിന്റെ മുറിയിലും പരിശോധന നടത്തി. അപ്പോഴൊന്നും ഒരു വിവാദവുമുണ്ടായില്ല. കോണ്‍ഗ്രസുകാര്‍ക്ക് മാത്രം എന്തിനാണ് പ്രതിഷേധമെന്നും മന്ത്രി ചോദിച്ചു.

പാലക്കാട് പ്രതിരോധത്തിലായ കോണ്‍ഗ്രസ് പിടിച്ചുകയറാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ കാണുന്നത്. വിശദമായ അന്വേഷണത്തില്‍ കാര്യങ്ങളില്‍ വ്യക്തത വരുമെന്നും മന്ത്രി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top