അന്‍വറിനെ പിന്തുണച്ച് സിപിഎം എംഎല്‍എ; വലിയ കൂട്ടുകെട്ടിനെതിരായ പോരാട്ടത്തിന് പിന്തുണയെന്ന് യു. പ്രതിഭ

ആഭ്യന്തര വകുപ്പിനും എഡിജിപി എംആര്‍ അജിത്കുമാറിനുമെതിരെ പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പിന്തുണയുമായി സിപിഎം എംഎല്‍എ. കായംകുളം എംഎല്‍എ യു. പ്രതിഭയാണ് അന്‍വറിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

‘പ്രിയപ്പെട്ട അന്‍വര്‍, പോരാട്ടം ഒരു വലിയ കൂട്ടുകെട്ടിനെതിരെയാണ്, പിന്തുണ’ എന്ന പോസ്റ്റാണ് പ്രതിഭ പങ്കുവച്ചത്. യു. പ്രതിഭ ഹൃദയപക്ഷം എന്ന പേജിലൂടെയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കടക്കം ഉന്നയിച്ച ആരോപണങ്ങളില്‍ പിന്തുണ അറിയച്ചത്. ഒരു വലിയ കൂട്ടുകെട്ടിനെതിരെയാണ് പോരാടുന്നതെന്നാണ് പ്രതിഭ അന്‍വറിന്റെ വെളിപ്പെടുത്തലുകളെ വിശേഷിപ്പിച്ചിരിക്കുന്നത്. അജിത്കുമാറിന്റെ എല്ലാ നിയവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പി ശശി സഹായം ചെയ്യുന്നുവെന്നാണ് അന്‍വര്‍ ആരോപിച്ചത്. അതുകൊണ്ട് തന്നെ യു പ്രതിഭയുടെ വാക്കുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി ലക്ഷ്യമിട്ടുളളതാണെന്നാണ് വിലയിരുത്തുന്നത്.

അന്‍വറിന്റെ ആരോപണങ്ങളില്‍ ആദ്യമായാണ് ഒരു സിപിഎം എംഎല്‍എ പിന്തുണ അറിയിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സിപിഎമ്മിനുള്ളിലും അതൃപ്തര്‍ ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് പ്രതിഭയുടെ പിന്തുണ വ്യക്തമാക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top