സിപിഎം എംപി ഫാസിസം ചര്‍ച്ച ചെയ്യാന്‍ പോകണ്ട; വി ശിവദാസന്റെ വെനിസ്വേല യാത്രയ്ക്ക് അനുമതി നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം

സിപിഎം രാജ്യസഭാ എംപി വി ശിവാദസന് വെനിസ്വേല യാത്രക്ക് അനുമതി നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം. ലോക പാര്‍ലമെന്ററി കമ്മറ്റി യോഗത്തില്‍ പങ്കെടുക്കാനായാണ് ശിവദാസന്‍ യാത്രക്ക് അനുമതി തേടിയത്. ലോകത്ത് വര്‍ദ്ധിച്ചു വരുന്ന ഫാസിസത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ലോക പാര്‍ലമെന്ററി കമ്മറ്റി യോഗം ചേരുന്നത്.

നാളെയാണ് ശിവദാസന്‍ യാത്ര നിശ്ചയിച്ചിരുന്നത്. ഇതിനു മുന്നോടിയായാണ് യാത്രനുമതി തേടിയത്. എന്നാല്‍ അനുമതി നല്‍കാന്‍ കഴിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം ഇന്ന് അറിയിക്കുകയായിരുന്നു.

പ്രതിപക്ഷത്തെ നേതാക്കള്‍ക്ക് വിദേശയാത്രക്ക് അനുമതി നിഷേധിക്കുന്നെന്ന വിമര്‍ശനം നേരത്തെയും വിദേശകാര്യമന്ത്രാലിയത്തിന് എതിരെ ഉയര്‍ന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top