സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയെന്ന് വിവാദം; വിഎസിനെ കണ്ട് ഗോവിന്ദന്‍

സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയെന്ന വിവാദങ്ങള്‍ക്കിടെ മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച് എംവി ഗോവിന്ദന്‍. തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമത്തിലാണ് വിഎസ് ഇപ്പോള്‍. സംസ്ഥാന സമ്മേളനത്തിനു ശേഷം പുതിയ സംസ്ഥാന സമിതി ആദ്യ യോഗം ചേരുന്നതിനു മുന്‍പാണു ഗോവിന്ദന്റെ സന്ദര്‍ശനം.

പുതിയ സംസ്ഥാന സമിതിയില്‍ വിഎസിന്റെ പേരില്ലായിരുന്നു. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. വിഎസിനെ ഒഴിവാക്കിയതല്ലെന്നും ക്ഷണിതാവായി ഉള്‍പ്പെടുത്തുമെന്നുമായിരുന്നു ഇതിന് എംവി ഗോവിന്ദന്‍ നല്‍കിയ വിശദീകരണം. 1964ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്നു സിപിഎം രൂപീകരിക്കുന്നതിനു നേതൃത്വം നല്‍കിയവരില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവാണ്. വിഎസ് പാര്‍ട്ടിയുടെ കരുത്താണെന്നും ഗോവിന്ദൻ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top