‘സുന്ദരമായ ഭാഷയില്‍ ആകാം’; മാധ്യമങ്ങള്‍ക്കെതിരായ ‘നായ’ പരാമര്‍ശത്തില്‍ കൃഷ്ണദാസിനെ പിന്തുണച്ച് സിപിഎം
പാലക്കാട് സിപിഎമ്മിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷമായ പരാമര്‍ശം നടത്തിയ സംസ്ഥാന സമിതിയംഗം എന്‍എന്‍ കൃഷ്ണദാസിനെ തള്ളിയും പിന്തുണച്ചും നേതൃത്വം. സുന്ദരമായ ഭാഷ ഉപയോഗിക്കുന്നതാണ് വിമര്‍ശനത്തിന് അടിസ്ഥാനമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. നല്ല വിമര്‍ശനങ്ങള്‍ക്ക് നല്ല ഭാഷ ഉപയോഗിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.
എത്ര ശക്തമായ വിമര്‍ശനവും സുന്ദരമായ ഭാഷ ഉപയോഗിച്ച് നടത്താം. മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ഭാഷയില്‍ തന്നെയാണ് മാധ്യമങ്ങള്‍ക്ക് വിമര്‍ശനമുണ്ടായത്. നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തികള്‍ക്ക് നിങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ഓരോ പദപ്രയോഗങ്ങളാണ് ഇതൊക്കെയെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
കൃഷ്ണദാസിന്റെ പരാമര്‍ശം അദ്ദേഹത്തിന്റെ ശൈലിയാണെന്ന് കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലനും പ്രതികരിച്ചു. കൃഷ്ണദാസിനെ പ്രകോപിപ്പിച്ചത് മാധ്യമങ്ങള്‍ തന്നെയാണ്. അതില്‍ പാര്‍ട്ടി അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും ബാലന്‍ പറഞ്ഞു.
പാര്‍ട്ടിയുമായി ഇടഞ്ഞു നിന്ന ഏരിയ കമ്മറ്റിയംഗം അബ്ദുല്‍ ഷുക്കൂറിനെ അനുനയിപ്പിച്ച് സിപിഎം വേദിയിലേക്ക് എത്തിക്കുന്നതിനിടെയാണ് എന്‍എന്‍ കൃഷണദാസ് മാധ്യമങ്ങളോട് കയര്‍ത്തത്. പാര്‍ട്ടിയില്‍ പൊട്ടിത്തെറി എന്ന് കൊടുത്തവര്‍ എവിടെപ്പോയെന്ന് ചോദിച്ച കൃഷ്ണദാസ് ഇറച്ചിക്കടകള്‍ക്ക് പിന്നില്‍ പട്ടികള്‍ കാവല്‍നിന്ന പോലെ മാധ്യമങ്ങള്‍ നില്‍ക്കുകയാണെന്നും അധിക്ഷേപിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here